28 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്, ഒ​രാ​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല; സ​മ്പ​ർ​ക്ക ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു
Friday, July 10, 2020 11:18 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 28 ​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം ബാധിതരായവരുടെ എ​ണ്ണം 473 ആ​യി. എട്ടു​പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.

പത്തുപേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും രണ്ടുപേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 15 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ട്ടാ​ഴി സ്വ​ദേ​ശി​ (36) ജൂ​ൺ 28 ന് ​ചെ​ന്നൈ​യി​ൽ നി​ന്നും ഡ്രൈ​വ​റോ​ടും മ​റ്റു രണ്ടുപേ​രോ​ടൊ​പ്പ​വും ടാ​ക്സി​യി​ൽ കൊ​ല്ല​ത്തെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി (36) ജൂ​ലൈ ആറിന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചയാളുമാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​യാ​ളാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി​നി​ (34) ജൂ​ലൈ ആറിന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചയാളുമായി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​യാ​ളാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി​നി​ (14) ജൂ​ലൈ ആറിന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചയാളുമായി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​യാ​ളാ​ണ്. മാ​താ​പി​താ​ക്ക​ളു​മാ​യി ജൂ​ൺ 27ന് രോഗിയു‌െട വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും അ​വി​ടെ താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​തത്തി.

ശാ​സ്താം​കോ​ട്ട പ​ള​ളി​ശ്ശേ​രി​ക്ക​ൽ സ്വ​ദേ​ശി​നി​ (75) ​ജൂ​ലൈആറിന് രോഗം സ്ഥിരീകരിച്ചയാളുടെ ഭാ​ര്യാ​മാ​താ​വും അ​തേ വീ​ട്ടി​ൽ താ​മ​സ​വു​മാ​ണ്. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

പ​ന്മ​ന സ്വ​ദേ​ശി​ (36) ജൂ​ൺ 26 ന് ​ദു​ബാ​യി​ൽ നി​ന്നും ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. അ​വി​ടെ നി​ന്നും കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ളോ​ടൊ​പ്പം ടാ​ക്സി​യി​ൽ സ​ഞ്ച​രി​ച്ചു. വീ​ട്ടി​ലെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​
കയായിരുന്നു.

പ​ന്മ​ന സ്വ​ദേ​ശി​നി (37) ജൂ​ലൈ ആറിന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും യാ​ത്രാ​ച​രി​ത​മി​ല്ലാ​ത്ത​തു​മാ​യ ആളിന്‍റെ ഭാ​ര്യ​യാ​ണ്. ഒ​രേ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്നു. ജൂ​ലൈ 6 മു​ത​ൽ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി ചികിത്സ ആരംഭിച്ചു.

പ​ന്മ​ന സ്വ​ദേ​ശി​ നാലുവ​യ​സു​ള​ള ആ​ൺ​കു​ട്ടി. ജൂ​ലൈ ആറിന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും യാ​ത്രാ​ച​രി​ത​മി​ല്ലാ​ത്ത​തു​മാ​യ ആളുടെ സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന കു​ട്ടി​യും മറ്റൊരു രോഗിയുടെ ​സ​ഹോ​ദ​ര​പു​ത്ര​നു​മാ​ണ്. ജൂ​ലൈ ആറു മു​ത​ൽ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ശ​സ്താം​കോ​ട്ട പ​ള​ളി​ശേരി​ക്ക​ൽ സ്വ​ദേ​ശി​നി​ (25) ജൂ​ലൈ ആറിന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചയാളുടെ ​മ​ക​ളാ​ണ് മൂന്നുമാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ച​വ​റ പു​തു​കാ​ട് സ്വ​ദേ​ശി​ (36) ജൂ​ലൈ ആറിന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചയാളുടെ മരുമകനാണ്. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ച​വ​റ പു​തു​കാ​ട് സ്വ​ദേ​ശി​നി​ ആറ് വ​യ​സു​ള​ള പെ​ൺ​കു​ട്ടി. ഇന്നലെ രോഗം സ്ഥിരീകരിച്ചയാളുടെ മ​ക​ളാ​ണ്. ജൂ​ലൈ ആറിന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചയാളുടെ വീ​ട്ടി​ൽ ജൂ​ൺ നാലു മു​ത​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

പെ​രി​നാ​ട് വെ​ള​ളി​മ​ൺ സ്വ​ദേ​ശി (19) ജൂ​ലൈ നാലിന് ​ക​സാ​ഖി​സ്ഥാ​നി​ൽ നിന്നും കൊ​ച്ചി​യി​ലെ​ത്തി. അ​വി​ടെ നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തിയതോടെ പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശാ​സ്താം​കോ​ട്ട മ​ണ​ക്ക​ര സ്വ​ദേ​ശി​നി​ (58) ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ജൂ​ലൈ ആറിന് രോ​ഗം സ്ഥി​രീ​ക​രി​ച്ചയാളുടെ ​സ​മ്പ​ർ​ക്ക കേ​സാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.
മു​ള​വ​ന സ്വ​ദേ​ശി​ (28) ജൂ​ലൈ രണ്ടിന് ​ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലും അ​വി​ടെ നി​ന്നും കെഎസ് ആർടിസിയിൽ കൊ​ല്ല​ത്തു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കൊ​ട്ടി​യം ത​ഴു​ത്ത​ല സ്വ​ദേ​ശി​ (28) ജൂ​ലൈ രണ്ടിന് ​ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലും അ​വി​ടെ നി​ന്നും കെഎസ്ആർടിസിയി​ൽ കൊ​ല്ല​ത്തും തു​ട​ർ​ന്ന് ടാ​ക്സി​യി​ൽ സ​ഞ്ച​രി​ച്ച് സ്ഥാ​പ​ന​നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
അ​ല​യ​മ​ൺ സ്വ​ദേ​ശി (58) സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി​ (56) ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

പ​വി​ത്രേ​ശ്വ​രം സ്വ​ദേ​ശി​ (27) ജൂ​ലൈ രണ്ടിന് ​ദു​ബാ​യി​ൽ നി​ന്നും എ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി​ (64) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ആ​ദി​ച്ച​ന​ല്ലൂ​ർ സ്വ​ദേ​ശി​ (45) ജൂ​ൺ 26 ന് ​ഖ​ത്ത​റി​ൽ നി​ന്നു​മെ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

പ്ലാ​പ്പ​ള​ളി സ്വ​ദേ​ശി​നി​ (32) ജൂ​ൺ 28 ന് ​ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി ചി​കി​ത്സ ആ​രം​ഭി​ച്ചു.

പ്ലാ​പ്പ​ള​ളി സ്വ​ദേ​ശി​നി​ ഒരു വ​യ​സു​ള​ള ബാ​ലി​ക. ജൂ​ൺ 28 ന് ​ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

പ​ന്മ​ന സ്വ​ദേ​ശി​നി​ (30) രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തിയതോടെ പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​ (47) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യതിനെ തു‌ടർന്ന് പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല്ലം സ്വ​ദേ​ശി​ (74) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു.
കൊ​ല്ലം സ്വ​ദേ​ശി​ (30) മ​ദ്ധ്യ​പ്രേ​ദേ​ശി​ൽ നി​ന്നു​മെ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.

ശാ​സ്താം​കോ​ട്ട മ​ണ​ക്ക​ര സ്വ​ദേ​ശി​നി​ (54) ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു.

കൊ​ല്ലം ക​രി​ക്കോ​ട് സ്വ​ദേ​ശി​നി​ (47) ​ഒ​മാ​നി​ൽ നി​ന്നു​മെ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​തി​രു​ന്ന​തി​ന് 335 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് കി​ളി​കൊ​ല്ലൂ​ർ,ചാ​ത്ത​ന്നൂ​ർ,പാ​രി​പ്പ​ള്ളി,ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ,ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 11 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.​ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.