ശാസ്താംകോട്ട മേഖലയിൽ സ​മൂ​ഹ വ്യാ​പ​ന​ സാ​ധ്യ​ത
Thursday, July 9, 2020 10:28 PM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ശേ​രി​ക്ക​ൽ സ്വ​ദേ​ശി​യും ആ​ഞ്ഞി​ലി​മു​ട്ടി​ലെ മ​ത്സ്യ വ്യാ​പാ​രി​ക്കും ഇ​യാ​ളു​ടെ നാല് ബ​ന്ധു​ക്ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട മേ​ഖ​ല​യി​ൽ സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു.
ക​ണ്ടെയിൻ​മെന്‍റ് സോ​ണു​ക​ളാ​യ കാ​യം​കു​ള​ത്തും, അ​ഴീ​ക്ക​ലി​ലും മ​ൽ​സ്യം എ​ടു​ക്കാ​ൻ പോ​യി​ട്ടു​ള്ള​തി​നാ​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​വാം മ​ത്സ്യ വ്യാ​പാ​രി​ക്ക് രോ​ഗ​മു​ണ്ടാ​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ​രാ​വി​ലെ ഒന്പതുമു​ത​ൽ സ​ജീ​വ​മാ​കു​ന്ന മാ​ർ​ക്ക​റ്റി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്.
ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, കു​ണ്ട​റ, ക​ട​മ്പ​നാ​ട്, ശൂ​ര​നാ​ട്, പു​ത്തൂ​ർ തു​ട​ങ്ങി​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്ന മാ​ർ​ക്ക​റ്റാ​യ​തി​നാ​ൽ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​നു​ള്ള വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​ത്.
ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ന് പു​റ​മേ മാ​ർ​ക്ക​റ്റി​നോ​ടു കൂ​ടു​ത​ൽ ബ​ന്ധ​മു​ള്ള മൈ​നാ​ഗ​പ്പ​ള്ളി ,ശൂ​ര​നാ​ട് തെ​ക്ക് ,പ​ടി​ഞ്ഞാ​റേ​ക​ല്ല​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ച​ന്ത​യി​ൽ വ​രു​ന്ന​ത്. കൂ​ടാ​തെ നി​ര​വ​ധി പേ​ർ ച​ന്ത​യി​ൽ ക​ച്ച​വ​ട​ത്തി​നും എ​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യും പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട​ന്നാ​ണ് വി​വ​രം.
ഇ​പ്പോ​ൾ ക​ണ്ടെയിൻമെന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ പ​രി​മി​ത​മാ​ണെന്നും കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.