ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡെന്ന് വ്യാ​ജ പ്ര​ച​ര​ണം
Thursday, July 9, 2020 10:28 PM IST
ച​വ​റ: ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ ച​വ​റ​യി​ൽ വ്യാ​ജ പ്ര​ച​ര​ണം .സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത്. സ​ത്യാ​വ​സ്ഥ അ​റി​യാ​തെ പ​ല​രും ഇ​ത് ഷെ​യ​ർ ചെ​യ്യു​ക​യും ഫോ​ർ​വേ​ഡ് ചെ​യ്യു​ക​യും ചെ​യ്തു ക​ഴി​ഞ്ഞു. നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി, ച​വ​റ ക​മ്മ്യൂ​ണി​റ്റി സെന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് കോ​വി​ഡ് വ​ന്ന​തെ​ന്ന ത​ര​ത്തി​ലാ​ണ് പ്ര​ച​ര​ണം.
നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​റു​ടെ പേ​രും ഇ​വ​ർ ചി​കി​ത്സി​ച്ച ചി​ല​രു​ടെ പേ​രും മേ​ൽ​വി​ലാ​സം ഉ​ൾ​പ്പ​ടെ​യാ​ണ് പ്ര​ച​ര​ണം. പ്ര​ച​ര​ണം വ്യാ​പ​ക​മാ​യ​തോ​ടെ ഡോ​ക്ട​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഒ​രാ​ഴ്ച്ച​യ്ക്ക് മു​മ്പ് നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഒ​രു മ​ത്സ്യ വ്യാ​പാ​രി എ​ത്തി​യി​രു​ന്നു.​ ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​തീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​റും ചി​ല ജീ​വ​ന​ക്കാ​രും ക്വാ​റന്‍റൈനി​ൽ പോ​യി. എ​ന്നാ​ൽ ഇ​തു​വ​രെ ഇ​വ​ർ​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ചി​ട്ടി​ല്ല. ഡോ​ക്ട​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഇ​ന്ന് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ക്കും.
മ​ത്സ്യവ്യാ​പാ​രി ആ​ദ്യം ച​വ​റ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലും തു​ട​ർ​ന്ന് നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്ന​വ​ർ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യി​ട്ടി​ല്ലാ​യെ​ന്നു​മാ​ണ് വി​വ​രം. ​ഇ​വ​രി​ൽ ചി​ല​ർ ച​വ​റ​സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.
ആ​ശു​പ​ത്രി​യി​ൽ നി​ന്നു​​ള്ള ലി​സ്റ്റ് അ​ല്ല പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കളക്ട്രേറ്റിലോ ആ​രോ​ഗ്യ വ​കു​പ്പി​ലൊ സ്ഥി​തീ​ക​ര​ണ​മി​ല്ല. വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്തി കേ​സെ​ടു​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം വ​ന്ന​താ​യി ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ നി​സാ​മു​ദ്ദീ​ൻ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.