ക​ണ്ടെ​യിൻമെന്‍റ് സോ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് പോ​ലീ​സ്
Thursday, July 9, 2020 10:28 PM IST
ശാ​സ്താം​കോ​ട്ട: ക​ണ്ടെയിൻമെന്‍റ് സോ​ണി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ആ​ഞ്ഞി​ലി​മു​ട് മാ​ർ​ക്ക​റ്റി​ലെ മ​ൽ​സ്യ വ്യാ​പാ​രി​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ടെയിൻമെന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്.​ ഇ​ന്ന​ലെ മ​ത്സ്യ വ്യാ​പാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നാല് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ചി​ട്ടു​ണ്ട്.​
നാലുപേരും ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ്. ആ​ഞ്ഞി​ലി​മൂ​ട് മാ​ർ​ക്ക​റ്റു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​മു​ള്ള നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 18 വാ​ർ​ഡു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെയിൻമെന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​രാ​ളി​മു​ക്ക്, മൈ​നാ​ഗ​പ്പ​ള്ളി പ​ള്ളി​മു​ക്ക്, ശൂ​ര​നാ​ട് നാ​ല്മു​ക്ക്, ഭ​ര​ണി​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു.
ക​ണ്ടെയിൻമെന്‍റ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും മ​റ്റ് അ​വ​ശ്യ സ​ർ​വ്വീ​സു​ക​ളും മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ണ്ടെ​യിൻമെന്‍റ് സോ​ണി​ൽ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തുജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് റൂ​റ​ൽ എ​സ്​പി ഹ​രി ശ​ങ്ക​ർ പ​റ​ഞ്ഞു.