ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ ത​ട​യു​ന്ന​താ​യി പ​രാ​തി
Thursday, July 9, 2020 10:27 PM IST
ശാസ്താംകോട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ന​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ​യിൻമെന്‍റ് സോ​ണി​ൽ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ ത​ട​യു​ക​യും വ​ഴി തി​രി​ച്ച് വി​ടു​ന്ന​താ​യു​ം പ​രാ​തി. ക​ണ്ടെ​യിൻമെന്‍റ് സോ​ണി​ൽ ദീ​ർ​ഘ ദൂ​ര യാ​ത്ര​ക്കാ​രെ ത​ട​യി​ല്ലെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും കെ​എ​സ്​ആ​ർ​ടിസി ​ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ടു​ക​യാ​ണ്. ച​വ​റ ഭാ​ഗ​ത്ത് നി​ന്നും വരുന്ന വാ​ഹ​ന​ങ്ങ​ൾ കാ​രാ​ളി​മു​ക്കി​ൽ നി​ന്ന് ക​ട​പു​ഴ -ഭ​ര​ണി​ക്കാ​വ് വ​ഴി​യും ഭ​ര​ണി​ക്കാ​വ് നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഭ​ര​ണി​ക്കാ​വി​ൽ നി​ന്ന് ച​ക്കു​വ​ള്ളി വ​ഴി കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി​യു​മാ​ണ് പോ​കേ​ണ്ടി വ​രു​ന്ന​ത്.

പ്രതിഷേധിച്ചു

കൊല്ലം: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ.​ബി ആ​ർ അം​ബേ​ദ്ക്ക​റു​ടെ സ്മാ​ര​ക​മാ​യ ബോം​ബ​യി​ലെ രാ​ജ് ഗൃ​ഹ് എ​ന്ന വീ​ടി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി അ​പ​ല​പി​ച്ചു.​
കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ണ​ത്തി​നെ​തി​രെ പി​കെഎ​സ് ഏ​രി​യാ - ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും പി ​കെ എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്, അ​ജ​യ​കു​മാ​റും സെ​ക്ര​ട്ട​റി അ കെ സോ​മ​പ്ര​സാ​ദ് എം​പിയും ​പ്ര​സ്താ​വ​ന​യി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.