വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ത്ത ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി
Wednesday, July 8, 2020 10:31 PM IST
ച​വ​റ: വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ പു​റ​ത്ത് ഇ​റ​ങ്ങി ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി.
ച​വ​റ ന​ല്ലേ​ഴ്ത്ത് മു​ക്കി​ന് സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം. ചൊ​വാ​ഴ്ച അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന ഈ ​വീ​ട്ടി​ലെ യു​വാ​വി​നെ​യും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നെ​യു​മാ​ണ് ച​വ​റ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​രു​വ​രും ബു​ധ​നാ​ഴ്ച്ച വെ​ളി​യി​ൽ ഇ​റ​ങ്ങി ന​ട​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി സ​ന്ധ്യ​യോ​ടെ പ്ര​ത്യേ​ക ആം​ബു​ല​ൻ​സി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ ചൊ​വാ​ഴ്ച്ച ഒ​രു വി​ദേ​ശ വ​നി​ത​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും എ​ത്തി​യി​രു​ന്നു. വീ​ട്ടു​ക്കാ​രു​ടെ എ​തി​ർ​പ്പ് വ​ക​വെ​ച്ച് ഇ​രു​വ​രും വീ​ട്ടി​ൽ പ്ര​വേ​ശി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​യി. തു​ട​ർ​ന്ന് പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി വി​ദേ​ശ വ​നി​ത​യേ​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യേ​യും എ​റ​ണാ​കു​ള​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.