എ​ട്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: 23 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Wednesday, July 8, 2020 10:31 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു​പേ​ർ​ക്ക് കൂ‌‌​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 435 ആ​യി. 23 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.
എ​ഴുപേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും ഒ​രാ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്. നാ​ലു​പേ​ര്‍ സൗ​ദി​യി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ കു​വൈ​റ്റി​ല്‍ നി​ന്നും ഒ​രാ​ള്‍ ഖ​ത്ത​റി​ല്‍ നി​ന്നും ഒ​രാ​ള്‍ മും​ബൈ​യി​ല്‍ നി​ന്നു​മാ​ണ് എ​ത്തി​യ​ത്.
ചി​ത​റ ബൗ​ണ്ട​ര്‍ മു​ക്ക് സ്വ​ദേ​ശി(39), അ​ല​യ​മ​ണ്‍ സ്വ​ദേ​ശി​നി (27), ക​രു​കോ​ണ്‍ സ്വ​ദേ​ശി (39), ക​രു​നാ​ഗ​പ്പ​ള്ളി പ​ട. നോ​ര്‍​ത്ത് സ്വ​ദേ​ശി (46), ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി (33), ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി (32), ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി (38), പോ​രു​വ​ഴി സ്വ​ദേ​ശി (29) എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ചി​ത​റ ബൗ​ണ്ട​ർ​മു​ക്ക് സ്വ​ദേ​ശി ജൂ​ൺ 25ന് സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നും ​കോ​ഴി​ക്കോ​ട്ടും തു​ട​ർ​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വായതോടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രവേശിപ്പിച്ചു.
അ​ല​യ​മ​ൺ സ്വ​ദേ​ശി​നി​ ജൂ​ൺ 22 ന് ​മും​ബൈ​യി​ൽ നി​ന്നും നേ​ത്രാ​വ​തി എ​ക്സ്പ്രെ​സി​ൽ കൊ​ല്ല​ത്തും അ​വി​ടെ നി​ന്നും കെഎസ് ആർടിസി ബ​സി​ൽ കൊ​ട്ടാ​ര​ക്ക​ര​യും തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ത്തി​ൽ പ്ര​വേ​ശി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യതിനെ തുടർന്ന് പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​രു​കോ​ൺ സ്വ​ദേ​ശി​ ജൂ​ൺ 22 ന് ​ഖ​ത്ത​റി​ൽ നി​ന്നും ​തി​രു​വ​ന​ന്ത​പു​ര​ത്തും അ​വി​ടെ നി​ന്നും ടാ​ക്സി​യി​ൽ കൊ​ല്ല​ത്തു​മെ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലും തു​ട​ർ​ന്ന് ഗൃ​ഹ​നി​രീ​ക്ഷ​ത്തി​ലും പ്ര​വേ​ശി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വായതോ‌ടെ പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​രു​നാ​ഗ​പ്പ​ള​ളി പ​ട​നാ​യ​ർ​കു​ട​ങ്ങ​ര വ​ട​ക്ക് സ്വ​ദേ​ശി ജൂ​ൺ 25 ന് ​കു​വൈ​റ്റി​ല്‍ നി​ന്നും കൊ​ച്ചി​യി​ലും അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
പോ​രു​വ​ഴി സ്വ​ദേ​ശി​ ജൂ​ലൈ നാലിന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടെ​ത്തു​ക​യും അ​വി​ടെ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി കോ​ഴി​ക്കോ​ട് ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​ ജൂ​ലൈ നാലിന് ദ​മാ​മി​ൽ നി​ന്നും ​ക​ണ്ണൂ​രി​ലെ​ത്തി അ​വി​ടെ ത​ന്നെ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വായതോടെ അ​ഞ്ച​ര​ക്ക​ണ്ടി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​ കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വായതോടെ പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പിച്ചു.
ക​രു​നാ​ഗ​പ്പ​ള​ളി സ്വ​ദേ​ശി​ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വായതോടെ പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.