പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ലാ​സ് മ ​തെ​റാ​പ്പി ചി​കി​ത്സ വി​ജ​യം
Wednesday, July 8, 2020 10:31 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 രോ​ഗി​ക്ക് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ത്തി​യ പ്ലാ​സ്മ തൊ​റാ​പ്പി ചി​കി​ത്സ വി​ജ​യം. രോ​ഗി​യി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച രേ​ഖ​രി​ച്ച സാ​മ്പി​ൾ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഫ​ലം നെ​ഗ​റ്റീ​വാ​യി. ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി വെ​ൻ​റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ 65-കാ​ര​നാ​ണ് കോ​വി​ഡ്- 19 രോ​ഗ​മു​ക്ത​നാ​യ​ത്. ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക​രോ​ഗം തു​ട​ങ്ങി മ​റ്റ് പ​ല അ​സു​ഖ​ങ്ങ​ളു​മു​ള്ള അ​ത്യാ​സ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. അ​ത്യാ​സ​ന്ന നി​ല​യി​ൽ ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സ്ഥ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ കൂ​ടു​ത​ൽ വ​ഷ​ളാ​യി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ.​ഹ​ബീ​ബ് ന​സീം പ​റ​ഞ്ഞു.
ഹൃ​ദ​യാ​ഘാ​ത​വും വൃ​ക്ക​രോ​ഗം തു​ട​ങ്ങി പ​ല രോ​ഗ​ങ്ങ​ളു​മാ​യി കാ​യം​കു​ളം സ്വ​ദേ​ശി​യെ ക​ഴി​ഞ്ഞ മാ​സം 23-ന് ​കൊ​ല്ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല വ​ഷ​ളാ​യി. സ്ര​വ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​യി. തു​ട​ർ​ന്ന് 28-ന് ​രാ​ത്രി ഐ​സി​യു ആം​ബു​ല​ൻ​സി​ൽ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ലാ​സ് മ ​തെ​റാ​പ്പി ചി​കി​ത്സ​യി​ലൂ​ടെ കോ​വി​ഡ് - 19 പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും മ​റ്റ് രോ​ഗ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥി​തി വ​ഷ​ളാ​ക്കി​യി​രി​ക്കു​ന്ന​ത്.
കോവി​ഡ് രോ​ഗ​ബാ​ധി​ത​നാ​യി ക​ഴി​ഞ്ഞ ദി​വ​സം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക്കും പ്ലാ​സ് മ ​തൊ​റാ​പ്പി ചി​കി​ത്സ ന​ട​ത്തു​ന്നു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ൽ വെ​ന​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​മേ​ഹ​രോ​ഗി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് വ​ലി​യ തോ​തി​ൽ കൂ​ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.