ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ച​ത് കോ​വി​ഡ് മൂ​ല​മ​ല്ലെ​ന്ന് തെ​ളി​വ്
Wednesday, July 8, 2020 10:31 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ തേ​വ​ല​പ്പു​റ​ത്ത് ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി യു​വാ​വ് മ​രി​ച്ച​ത് കോ​വി​ഡ് രോ​ഗ​ബാ​ധ മൂ​ല​മ​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. ആ​ല​പ്പു​ഴ വൈ​റോ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.
ദു​ബാ​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ പു​ത്തൂ​ർ തേ​വ​ല​പ്പു​റം മ​നോ​ജ്ഭ​വ​നി​ൽ മ​നോ​ജ് (23) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്.​ദു​ബാ​യി​ൽ നി​ന്നും ഒ​പ്പ​മെ​ത്തി​യ സു​ഹൃ​ത്തി​നൊ​പ്പം ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ത്തി​യ ദ്രു​ത പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വെ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​നാ ഫ​ലം. ഇ​തു മൂ​ലം പ്ര​ദേ​ശ​മാ​കെ ഭീ​തി​യി​ലാ​യി​രു​ന്നു.