വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം
Wednesday, July 8, 2020 10:31 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് 19 ന്‍റെ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളി​ലും സ്കൂ​ള്‍, കോ​ളേ​ജ്, ബാ​ങ്ക് തു​ട​ങ്ങി പൊ​തു​ജ​ന​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​തി​ദി​നം വ​ന്നു​പോ​കു​ന്ന​വ​രു​ടെ പേ​ര്, സ്ഥ​ലം, മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ര്‍, സ​ന്ദ​ര്‍​ശ​ന​സ​മ​യം എ​ന്നി​വ ഒ​രു ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണ​ം.
ഈ ​ര​ജി​സ്റ്റ​ര്‍ എ​തു സ​മ​യ​വും റ​വ​ന്യൂ, പോ​ലീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് പ​രി​ശോ​ധ​ന​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യ​താ​യി ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.