ഗ​താ​ഗ​ത നി​രോ​ധ​നം
Wednesday, July 8, 2020 10:31 PM IST
കൊല്ലം: ബെ​ന്‍​സി​ഗ​ര്‍ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​മു​ള്ള ഹ​നു​മാ​ന്‍ കോ​വി​ലി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ആ​ണ്ടാ​മു​ക്കം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡ് വ​ഴി ചി​റ്റ​ടീ​ശ്വ​രം ശി​വ​ക്ഷേ​ത്രം വ​രെ എ​ത്തു​ന്ന റോ​ഡ്, പിഎ​സ് സി ​ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ്, എ​തി​ര്‍​വ​ശ​ത്തേ​ക്കു​ള്ള റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ ഒ​രാ​ഴ്ച്ച​ക്കാ​ല​ത്തേ​ക്ക് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻജി​നീ​യ​ര്‍ അ​റി​യി​ച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കെട്ടിട നിര്‍മാ ണവുമായി ബന്ധപ്പെട്ട് പഴയ 16 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന തിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ഫോൺ: 0474-2452610 .

സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു

തേ​വ​ല​ക്ക​ര: സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍ (സിഐടിയു) ച​വ​റ ഏ​രി​യ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.​
തേ​വ​ല​ക്ക​ര ബിഎ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം സിഐടിയു ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജി.​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഏ​രി​യാ ട്രഷറർ ഡി.​സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജി.​ജ​യ​കു​മാ​ര്‍, വി.​വി. രേ​ണു​നാ​ഥ്, ഏ​രി​യാ സെ​ക്ര​ട്ട​റി ജി.​പ്ര​മോ​ദ്, ഗം​ഗാ​ദേ​വി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.