ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം; അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്
Wednesday, July 8, 2020 10:31 PM IST
കൊ​ല്ലം: ഷാ​ർ​ജ​യി​ൽ നി​ന്നും നാ​ട്ടി​ൽ വ​ന്ന് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ക​ട​ത്തൂ​ർ മ​നോ​ജ് ഭ​വ​നി​ൽ മ​നോ​ജ്(40) രാ​ത്രി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ തി​ണ്ണ​യി​ൽ പോ​യി​ക്കി​ട​ന്ന് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.
യു​എ​ഇ യി​ൽ നി​ന്നും ക​ഴി​ഞ്ഞ ഏ​ഴി​ന് കൊ​ല്ല​ത്തെ​ത്തി കെ​റ്റി​ഡി​സി ട​മ​രി​ൻ​ഡ് ഹോ​ട്ട​ലി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന തേ​വ​ല​ക്ക​ര പൈ​പ്ള​ൻ ജം​ഗ്ഷ​നി​ൽ ന​ന്ദ​ന​ത്തി​ൽ കെ.​വി​ജ​യ് (45) സൗ​ക​ര്യ​ങ്ങ​ൾ പോ​രാ എ​ന്ന് പ​റ​ഞ്ഞ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു. ഇ​യാ​ൾ നി​രീ​ക്ഷ​ണ കേ​ന്ദ്രം വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​യ​തി​ന് ഈ​സ്റ്റ് പോ​ലീ​സ് ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് മു​ന്പ് ര​ണ്ട്ത​വ​ണ ന​ട​പ​ടി നേ​രി​ട്ട പ​ര​വൂ​ർ സ്വ​ദേ​ശി ക്കെ​തി​രെ ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് വീ​ണ്ട ും കേ​സെ​ടു​ത്തു. അ​ബു​ദാ​ബി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ഒ​ന്നി​ന് നാ​ട്ടി​ലെ​ത്തി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​വെ നി​യ​മം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി ന​ട​ന്ന പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ ചേ​രി​യി​ൽ ആ​ല​ത്തു​വി​ള വീ​ട്ടി​ൽ സു​മി​ത്(38) നെ​തി​രെ പ​ര​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
എ​ന്നാ​ൽ വീ​ണ്ട ും ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് ര​ണ്ട ാമ​തും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഏ​ഴി​ന് ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് വീ​ണ്ട ും കേ​ര​ളാ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് പ​ര​വൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബൈക്കിൽ പുറത്തിറ ങ്ങി സഞ്ചരിച്ച രണ്ടുപേർക്ക െതി രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​വ​റ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.