ചി​റ​ക്ക​ര​യി​ൽ ര​ണ്ടാ​മ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, July 7, 2020 11:01 PM IST
ചാ​ത്ത​ന്നൂ​ർ: വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാ​മ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നെ​ടു​ങ്ങോ​ലം വ​ട​ക്കേ മു​ക്കി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ൽ നി​റം കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്. ​ഈ സം​രം​ഭ​ത്തി​ലൂ​ടെ 20 രു​പ​യ്ക്ക് ഉ​ച്ച​യൂ​ണ് എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കും. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ.​ദീ പു ​ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി.​പ്രേ​മ​ച​ന്ദ്ര​നാ​ശാ​ൻ, എ​സ്.​ബി.​സി​ന്ധു​മോ​ൾ, ശ്രീ​ല​ത, സു​നി​ത, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി റ്റി.​ആ​ർ.​രാ​ജേ​ഷ്, ബ്ലോ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ രാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.