സ്വ​ര്‍​ണക്ക​ള​ള​ക്ക​ട​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ പ്രതിച്ഛായ തകർത്തു: ജ​ര്‍​മി​യാ​സ്
Tuesday, July 7, 2020 11:01 PM IST
കൊ​ല്ലം: സ്വ​ര്‍​ണക്ക​ള​ള​ക്ക​ട​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ പ്രതിച്ഛായ തകർത്തു വെന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ര്‍​മി​യാ​സ്.
സ്വ​ര്‍​ണക്ക​ള​ള​ക്ക​ട​ത്ത് സംഭവത്തിൽ മു​ഖ്യമ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്തി​കു​ള​ങ്ങ​ര സൗ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ജ​ര്‍​മി​യാ​സ്.
ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​നെ​തി​രെ സോ​ളാ​ര്‍ കേ​സ് ഉ​യ​ര്‍​ത്തി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍െ​റ​മേ​ല്‍ സ്വ​ര്‍​ണക്ക​ള്ള​ക്ക​ട​ത്ത് ഇ​ടി​ത്തീ​പോ​ലെ​യാ​ണ് പ​തി​ച്ച​തെ​ന്നും ​ജ​ര്‍​മി​യാ​സ് പ​റ​ഞ്ഞു.
തു​ട​ര്‍​ഭ​ര​ണം സ്വ​പ്നം ക​ണ്ടു ന​ട​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍െ​റ പ്ര​തി​ച്ഛാ​യ ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യെ​ന്നും ജ​ര്‍​മി​യാ​സ് സൂ​ചി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് ശ​ക്തി​കു​ള​ങ്ങ​ര സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ ക​ല​തി​ക്കാ​ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു. കെ. ​അ​നി​ല്‍​കു​മാ​ര്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വാ​ര്യ​ത്ത് മോ​ഹ​ന്‍​കു​മാ​ര്‍, കെ ​ജി.​ഉ​പേ​ന്ദ്ര​ന്‍, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്, സ​ച്ചു യേ​ശു​ദാ​സ്, കെ ​സു​ബ്ര​ഹ്മ​ണ്യ​ന്‍, മാ​വി​ഴ​ത്ത് ഉ​ണ്ണി​കൃ​ഷ്ണകു​റു​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.