പ​ച്ച​ക്ക​റി​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്നം ക​ട​ത്ത് വീ​ണ്ടും
Tuesday, July 7, 2020 11:01 PM IST
പു​ന​ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഇ​വി​ടു​ത്തെ മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്നം ക​ട​ത്ത​ൽ വീ​ണ്ടും സ​ജീ​വ​മാ​യി. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വും ആണ് പ​ച്ച​ക്ക​റി ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ എ​ത്തി​ക്കു​ന്ന​ത്.
കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന​യി​ലെ ഇ​ള​വും സ്കാ​ന​ർ സം​വി​ധാ​ന​വും ഇ​ല്ലാ​ത്ത​ത് മു​ത​ലാ​ക്കി​യാ​ണ് ക​ട​ത്ത​ൽ ന​ട​ക്കു​ന്ന​ത്.
പു​ന​ലൂ​ർ, ക​ര​വാ​ളൂ​ർ, അ​ഞ്ച​ൽ, ആ​യൂ​ർ മേ​ഖ​ല​ക​ളി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് ലോ​ബി​യു​മാ​യി ബ​ന്ധ​മു​ള്ള സം​ഘ​മാ​ണ് ഇ​തിെ​ന്‍റെ പി​ന്നി​ലു​ള്ള​ത്. ഇ​തു​കാ​ര​ണം നേ​രാ​യ മാ​ർ​ഗത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​ച്ച​ക്ക​റി എ​ത്തി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രും ബു​ദ്ധി​മു​ട്ടു​ന്നു.
ക​ഴി​ഞ്ഞ​യാ​ഴ്ച ക​ര​വാ​ളൂ​ർ പി​റ​യ്ക്ക​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന പി​ക്അ​പ്പി​ൽ എ​ത്തി​ച്ച പ​ത്ത്ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ​ഉ​ൽ​പ​ന്നം പു​ന​ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റ് ക​ട​ന്നു​വ​ന്ന വാ​ഹ​ന​മാ​ണി​ത്. ക​ര​വാ​ളൂ​രി​ലെ ഒ​രു വ്യാ​പാ​രി​ക്ക് കൊ​ണ്ടു​വ​ന്ന പ​ച്ച​ക്ക​റി​ക്കൊ​പ്പ​മാ​ണ് ഇ​ത് എ​ത്തി​ച്ച​ത്. വ​ണ്ടി​യിലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും പി​ടി​യി​ലാ​യി. അ​ടു​ത്തി​ടെ​യാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം പ​ല​യി​ട​ത്തു​നി​ന്നു​മാ​യി പോലീ​സും എ​ക്സൈ​സും പി​ടി​ച്ചി​രു​ന്നു. ഇ​ത് കൂ​ടു​ത​ലും എ​ത്തി​യ​ത് പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ്.
ത​മി​ഴ്നാ​ട്ടി​ലെ പാ​വൂ​ർ​സ​ത്രം മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ലോ​ബി​യാ​ണ് മു​ഖ്യ​മാ​യും ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യ ചാ​ക്കി​നു​ള്ളി​ലും അ​ല്ലാ​തെ​യും വ​രു​ന്ന ഈ ​സാ​ധ​ന​ങ്ങ​ൾ പു​ല​ർ​ച്ചെ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കും.
മ​റ്റ് ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​ർ​ക്ക് സാ​ധ​നം ക​യ​റ്റി​വി​ടു​ന്നതി​നൊപ്പ​മാ​ണ് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഒ​രു പാ​യ്ക്കറ്റ് പ​ത്ത് രൂ​പാ​ക്ക് താ​ഴെ വി​ല​യ്ക്ക് വാ​ങ്ങി ഇ​വി​ടെ എ​ത്തി​ച്ച് 50 മു​ത​ൽ 80 രൂ​പാ വ​രെ​യാ​ണ് ചി​ല്ല​റ വി​ൽ​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​യി​ലു​പ​രി നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം വി​ൽ​ക്ക​ലാ​ണ് പ്ര​ധാ​ന​മാ​യും ഈ ​ലോ​ബി ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് വി​ല‍​യി​ൽ നി​ന്നും കു​റ​ച്ചു​കൊ​ടു​ത്താ​ണ് പ​ല​യി​ട​ത്തും ഇ​വ​ർ ക​ച്ച​വ​ടം ഉ​റ​പ്പി​ക്കു​ന്ന​ത്.
ത​മി​ഴ്നാ​ട്് മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നും വൈ​കു​ന്നേ​രം ലോ​ഡ് ക​യ​റ്റു​ന്ന പ​ച്ച​ക്ക​റി രാ​ത്രി​യി​ലാ​ണ് ആ​ര്യ​ങ്കാ​വ് ക​ട​ന്നു​വ​രു​ന്ന​ത്. കോ​വി​ഡ് ഭീ​തി​യു​ള്ള​തി​നാ​ൽ ചെ​ക്പോ​സ്റ്റി​ൽ ദൂ​രെ​നി​ന്നു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കൂ​ടാ​തെ സ്ഥി​ര​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യ​തി​നാ​ൽ സു​ഷ്മ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ക​ട​ത്തി​വി​ടു​ക​യാ​ണ് പ​തി​വ്.
സം​സ്ഥാ​ന​ത്തെ മ​റ്റ് ചെ​ക്പോ​സ്റ്റു​ക​ളി​ലേ​തു​പോ​ലെ ആ​ര്യ​ങ്കാ​വി​ലും വാ​ഹ​ന​പ​രി​ശോ​ധ​ന​ക്ക് സ്കാ​ന​ർ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​ട​ത്ത് നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല​ന്നും ആ​ക്ഷേ​പ​മു​ണ്ട്.