വീ​ട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും ടിവിയും കവർന്നു
Tuesday, July 7, 2020 11:01 PM IST
പ​ത്ത​നാ​പു​രം:​ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം.​ ഒ​രു ല​ക്ഷം രൂ​പ​യും സി ​സി ടി​വി​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ര്‍​ന്നു.​
ക​ട​യ്ക്കാ​മ​ണ്‍ ഫെ​യ്ത്ത് വി​ല്ല​യി​ല്‍ ജോ​ര്‍​ജ് ഉ​മ്മ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​ പി​ന്‍​വ​ശ​ത്തു​ള്ള സ്റ്റെയ​ര്‍ കേ​സ് വ​ഴി മു​ക​ളി​ല്‍ ക​യ​റി​യ മോ​ഷ്ടാ​ക്ക​ള്‍ ഷീ​റ്റ് ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. ​തു​ട​ര്‍​ന്ന് അ​ടു​ക്ക​ള വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു ക​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു.​
ജോ​ര്‍​ജ് ഉ​മ്മ​നും കു​ടും​ബ​വും അ​മേ​രി​ക്ക​യി​ലാ​ണ്.​ ഇ​വ​രു​ടെ വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളാ​ണ് ഇ​വി​ടെ താ​മ​സം.​ എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര്‍ അ​ടി​മാ​ലി​യി​ലേ​ക്ക് പോ​യി​രു​ന്നു.​ ചൊ​വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ജോ​ലി​ക്കാ​രി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.​ അ​ടു​ക്ക​ള വ​ശ​ത്തെ ക​ത​ക് തു​റ​ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ട ഇ​വ​ര്‍ അ​യ​ല്‍​വാ​സി​ക​ളെ​യും പ​ത്ത​നാ​പു​രം പോ​ലീ​സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ പ​ത്ത​നാ​പു​രം സി ​ഐ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​
വീ​ടി​നു​ള്ളി​ലെ ഓ​രോ മു​റി​ക​ളു​ടെ​യും വാ​തി​ല്‍ ക​മ്പി​പ്പാ​ര പോ​ലു​ള്ള ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ട് ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്.​ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്.​ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു​ല​ക്ഷം രൂ​പ​യും സി​സി ടി​വി​യും ഹാ​ര്‍​ഡ് ഡി​സ്കു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്നു.​ ഡോ​ഗ് സ്കാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.