മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍ വി​വ​രം ന​ല്‍​ക​ണം
Tuesday, July 7, 2020 11:01 PM IST
കൊല്ലം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​ള്‍​പ്പ​ടെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍ എ​ത്തു​ന്ന​വ​രു​ടെ ക്വാ​റ​ന്റ​യി​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ സ്വ​ന്തം ചെ​ല​വി​ല്‍ ഉ​റ​പ്പാ​ക്കി​യി​രി​ക്ക​ണം. വ​രു​ന്ന​വ​രു​ടെ താ​മ​സ സൗ​ക​ര്യം ഉ​ള്‍​പ്പ​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ക​ല​ക്‌​ട്രേ​റ്റി​ലെ ദു​ര​ന്ത നി​വാ​ര​ണ സെ​ല്ലി​ല്‍ ന​ല്‍​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. അ​ല്ലാ​തെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച കി​ളി​കൊ​ല്ലൂ​ർ
സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ കേ​സ്

കൊല്ലം: ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് സുഹൃത്തിനൊപ്പം കറങ്ങിനടന്ന കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ കേ​സ്. നൈ​ജീ​രി​യ​യി​ൽ നി​ന്നും ഇക്കഴിഞ്ഞ ആറിന് ​നാ​ട്ടി​ൽ വ​ന്ന ക​ല്ലും​താ​ഴം പാ​ൽ​ക്കു​ള​ങ്ങ​ര തി​രു​വോ​ണം വീ​ട്ടി​ൽ ഉ​ണ്ണി (27) ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യ​വെ സു​ഹൃ​ത്ത് കി​ളി​കൊ​ല്ലൂ​ർ കാ​ട്ടും​പു​റ​ത്ത് വീ​ട്ടി​ൽ ക​ണ്ണ​(27) നോടൊപ്പം ക​റ​ങ്ങി ന​ട​ക്കു​ക​യും ചെയ്തതിനാണ് നടപടി.
സു​ഹൃ​ത്തിനെതിരേയും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​നും കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് കേ​സെടുക്കുകയും ഇ​രു​വ​രേ​യും ആം​ബു​ല​ൻ​സി​ൽ ക​രി​ക്കോ​ടു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക​യും ചെ​യ്തു.