ആ​ഞ്ഞി​ലി​മൂ​ട് മാ​ർ​ക്ക​റ്റ് അ​ട​ച്ചു
Monday, July 6, 2020 10:20 PM IST
ശാ​സ്താം​കോ​ട്ട: മ​ത്സ്യ വ്യാ​പാ​രി​ക്ക് കോവി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ഞ്ഞി​ലി​മൂ​ട് മാ​ർ​ക്ക​റ്റ് അ​ട​ച്ചു. ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ പ​ള​ളി​ശേരി​ക്ക​ൽ സ്വ​ദേ​ശി​യാ​യ മ​ത്സ്യവ്യാ​പാ​രി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ടെയിൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ കാ​യം​കു​ള​ത്തും അ​ഴീ​ക്ക​ലി​ലും മ​ൽ​സ്യം എ​ടു​ക്കാ​ൻ പോ​യി​ട്ടു​ള്ള​തി​നാ​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​വാം മ​ത്സ്യവ്യാ​പാ​രി​ക്ക് രോ​ഗ​മു​ണ്ടാ​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.​ രാ​വി​ലെ ഒന്പത് മു​ത​ൽ സ​ജീ​വ​മാ​കു​ന്ന മാ​ർ​ക്ക​റ്റി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്.
ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, കു​ണ്ട​റ, ക​ട​മ്പ​നാ​ട്, ശൂ​ര​നാ​ട്, പു​ത്തൂ​ർ തു​ട​ങ്ങി​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്ന മാ​ർ​ക്ക​റ്റാ​യ​തി​നാ​ൽ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​നു​ള്ള വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​ത്. ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ന് പു​റ​മേ മാ​ർ​ക്ക​റ്റി​നോ​ടു കൂ​ടു​ത​ൽ ബ​ന്ധ​മു​ള്ള മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പ​ടെ വ​രുംദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ടെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശു​പാ​ർ​ശ ചെ​യ്ത​താ​യി ശാ​സ്താം​കോ​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നു​പ് അ​റി​യി​ച്ചു.