കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത: നി​ല​പാ​ട് ക​ടു​പ്പി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Monday, July 6, 2020 10:19 PM IST
എസ്.ആർ. സുധീർകുമാർ
കൊ​ല്ലം: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് നി​ല​പാ​ടു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ടു​പ്പി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ പു​തി​യ പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.
ജി​ല്ല​യി​ലെ ഹാ​ർ​ബ​റു​ക​ളി​ൽ മ​ത്സ്യ​ലേ​ല​ഹാ​ളു​ക​ളി​ൽ തി​ര​ക്കു​ണ്ടാ​യാ​ൽ അ​ടി​യ​ന്തി​ര​മാ​യി അ​വ അ​ട​ച്ചി​ടും. തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യാ​ൽ വി​വ​രം പോ​ലീ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ്, ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര​മാ​യി കൊ​ല്ലം എ​ഡി​എ​മ്മി​നെ അ​റി​യി​ക്ക​ണം. അ​തു​ക​ഴി​ഞ്ഞ് ഇ​വ അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും.
ഇ​തു​കൂ​ടാ​തെ പൊ​തു​മാ​ർ​ക്ക​റ്റു​ക​ൾ‌, വാ​ണി​ജ്യ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും തി​ര​ക്കു​ണ്ടാ​യാ​ൽ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ർ​ത്തി​വ​യ്പ്പി​ക്കും. ഇ​തി​നു​ള്ള ചു​മ​ത​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​ർ​ക്കാ​യി​രി​ക്കും. ഇ​ങ്ങ​നെ അ​ട​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നു​ള്ള മൂ​ന്നു​ദി​വ​സം പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കി​ല്ല.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സ​ർ​ക്കാ​ർ-​അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ബാ​ങ്കു​ക​ളി​ലും ഏ​റ്റ​വും കു​റ​ച്ച് ജീ​വ​ന​ക്കാ​രു​മാ​യി വേ​ണം പ്ര​വ​ർ​ത്തി​ക്കാ​ൻ. ജീ​വ​ന​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണം. മ​രു​ന്ന്, ഭ​ക്ഷ​ണം, ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ, ഇ​ന്ധ​നം എ​ന്നി​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി. എ​ന്നാ​ൽ ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ആ​രും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. ഇ​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​ക​ണം. നി​ർ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നും പാ​ടി​ല്ല. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​വ​ശ്യ സ​ർ​വീ​സി​ലു​ള്ള​വ​ർ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ണ്ടാ​ക​ണം. മ​റ്റു​ള്ള​വ​ർ​ക്ക് സ്ഥാ​പ​ന മേ​ധാ​വി ന​ൽ​കു​ന്ന ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് മ​തി. പോ​ലീ​സി​ന് ഉ​ത്ത​മ ബോ​ധ്യ​മു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്രാ​നു​മ​തി ന​ൽ​കാം. ഈ ​മേ​ഖ​ല​ക​ളി​ൽ അ​ടി​യ​ന്തി​ര ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ ത​ഹ​സീ​ൽ​ദാ​ർ​മാ​ർ​ക്ക് ചു​മ​ത​ല ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
ജി​ല്ല കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ന് പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്താ​നാ​ണ് നി​ർ​ദേ​ശം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ര​വും പോ​ക്കും ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും.
ക​ട​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ പേ​രും സ്ഥ​ല​വും ഫോ​ൺ ന​ന്പ​രും പ്ര​ത്യേ​ക ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം. ഇ​ത് ഏ​ത് സ​മ​യ​ത്തും പോ​ലീ​സ്, റ​വ​ന്യൂ, ത​ദ്ദേ​ശ സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ന​ൽ​ക​ണം. ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ർ​ത്തി​വ​യ്പ്പി​ക്കും.
കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ലെ പ്ര​ധാ​ന ഓ​ഫീ​സു​ക​ളി​ലെ​ല്ലാം ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​മെ​യി​ൽ വ​ഴി പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം.
അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ‌ എ​ത്തേ​ണ്ട​വ​ർ ഫോ​ൺ മു​ഖേ​നെ അ​നു​മ​തി വാ​ങ്ങി മാ​ത്ര​മേ ഓ​ഫീ​സി​ൽ വ​രാ​വൂ. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ഇ​മെ​യി​ൽ വി​ലാ​സ​വും ഫോ​ൺ ന​ന്പ​രും എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​ക​ളും പ​ര​സ്യ​പ്പെ​ടു​ത്ത​ണം.
ഇ​പ്ര​കാ​രം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ കൃ​ത്യ​മാ​യി ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ പ്ര​ത്യേ​ക ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം. അ​തി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി​യി​ൽ ചി​കി​ത്സ വേ​ണ്ട​വ​ർ മു​ൻ​കൂ​ട്ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങി കൃ​ത്യ​സ​മ​യ​ത്ത് മാ​ത്ര​മേ എ​ത്താ​വൂ. വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം ഈ ​രീ​തി പി​ന്തു​ട​ര​ണം. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് ഡി​എം​ഒ​യെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യൂ-​പോ​ലീ​സ് ഉ​ദ്യോഗ​സ്ഥ​രും ഇ​ത് പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.