പി​എ​ൻ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ഇ​ന്ന്
Monday, July 6, 2020 10:19 PM IST
ചാ​ത്ത​ന്നൂ​ർ: വെ​ളി​ച്ചി​ക്കാ​ല പ്ര​തി​ഭ ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി.​എ​ൻ​പ​ണി​ക്ക​ർ, ഐ​വി ദാ​സ് അ​നു​സ്മ​ര​ണം ഇ​ന്ന് ന​ട​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ചേ​രു​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​സി അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്ല​ബ് സെ​ക്ര​ട്ട​റി ജെ.​ഷാ​ജി​മോ​ൻ, ജ​യ​പ്ര​കാ​ശ്, അ​ന്ന​മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.