വൈ​ക​ല്യ​ങ്ങ​ളോ​ട് തോ​റ്റി​ല്ല; ഗം​ഗ​യ്ക്ക് പ​ത്ത​ര​മാ​റ്റ് തി​ള​ക്കം
Monday, July 6, 2020 10:19 PM IST
ക​ട​യ്ക്ക​ല്‍ : എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി ഗം​ഗ വി​ജ​യി​ച്ച​പ്പോ​ള്‍ ആ ​വി​ജ​യ​ത്തി​ന് പ​ത്ത​ര​മാ​റ്റ് തി​ള​ക്ക​മു​ണ്ട്.
കാ​ര​ണം ഗം​ഗ എ​സ് കു​മാ​ര്‍ എ​ന്ന ഈ ​പ​തി​ന​ഞ്ചു​കാ​രി​ക്ക് ജ​ന്മ​നാ കേ​ള്‍​വി ശ​ക്തി​യോ സം​സാ​ര ശേ​ഷി​യോ ഇ​ല്ല. ചി​ത​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ച​രി​പ്പ ഗം​ഗ വി​ലാ​സ​ത്തി​ല്‍ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ര​തീ​ഷ്‌ കു​മാ​റി​ന്‍റെ​യും സി​ന്‍​ജു​വി​നെ​റെ​യും ര​ണ്ടു മ​ക്ക​ളി​ല്‍ മൂ​ത്ത​യാ​ളാ​ണ് ഗം​ഗ. നാ​ലാം ക്ലാ​സ് വ​രെ കൊ​ച്ച​രി​പ്പ ഇ​ട​പ്പ​ണ​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ട്രൈ​ബ​ല്‍ സ്കൂ​ളി​ല്‍ പ​ഠി​ച്ച ഗം​ഗ അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി​യി​ലെ പ്ര​ത്യേ​ക സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്.
പ​ഠ​ന​ത്തി​ന​പ്പു​റം പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള ഗം​ഗ​യു​ടെ ക​ഴി​വ് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്. ഭാ​വി​യി​ല്‍ ആ​രാ​ക​ണം എ​ന്ന ചോ​ദ്യ​ത്തി​ന് ചെ​റു പു​ഞ്ചി​രി​യോ​ടെ ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍ ആ​ക​ണം എ​ന്ന് ആം​ഗ്യ ഭാ​ഷ​യി​ല്‍ ഈ ​മി​ടു​ക്കി മ​റു​പ​ടി പ​റ​യു​ന്നു. പ​ഠ​ന​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​തി​നും മ​റ്റും ഗം​ഗ​ക്ക് ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടും നാ​ട്ടു​കാ​രു​ടെ ക​ളി​യാ​ക്ക​ലു​ക​ളും വ​ലി​യ പ്ര​യാ​സം ഉ​ണ്ടാ​ക്കി​യെ​ന്നും ഒ​രു​വേ​ള പ​ഠ​നം നി​ര്‍​ത്താ​ന്‍ വ​രെ ചി​ല​ര്‍ പ്രേ​രി​പ്പി​ച്ചി​രു​ന്ന​താ​യും ഗം​ഗ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.
എ​ന്നാ​ല്‍ വി​ധി​യു​ടെ ക്രൂ​ര​ത​യ്ക്ക് മു​ന്നി​ല്‍ പ​ത​റാ​തെ മ​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച മാ​താ​പി​താ​ക്ക​ള്‍​ക്കു​ള്ള സ​മ്മാ​നം കൂ​ടി​യാ​യി​രു​ന്നു എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യു​ള്ള ഗം​ഗ​യു​ടെ മി​ക​ച്ച വി​ജ​യം. മ​ക​ള്‍​ക്ക് ഏ​ത​റ്റം വ​രെ പ​ഠി​ക്ക​ണോ അ​തു​വ​രെ പ​ഠി​പ്പി​ക്കു​മെ​ന്നാ​ണ് പി​താ​വ് ര​തീ​ഷും മാ​താ​വ് സി​ന്‍​ജു​വും പ​റ​യു​ന്ന​ത്. സ​ഞ്ജു ആ​ണ് ഗം​ഗ​യു​ടെ സ​ഹോ​ദ​ര​ന്‍. കൊ​ച്ച​രി​പ്പ പ്ര​ദേ​ശ​ത്തി​ന് അ​ഭി​മാ​ന വി​ജ​യം സ​മ്മാ​നി​ച്ച ഗം​ഗ​യ്ക്ക് നാ​ട്ടു​കാ​രു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണി​പ്പോ​ള്‍.