ശാ​സ്താം​കോ​ട്ട​യി​ൽ ക​ര​നെ​ൽ​കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം
Sunday, July 5, 2020 10:51 PM IST
ശാ​സ്താം​കോ​ട്ട: ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ട് വ​ന്ന ക​ര​നെ​ൽ കൃ​ഷി പ​ദ്ധ​തി താ​ലൂ​ക്കി​ൽ പു​ന​ർ​ജ​നി​ക്കു​ന്നു.
ത​രി​ശ് ഭൂ​വി​ട​ങ്ങ​ളി​ലും തെ​ങ്ങി​ൻ തോ​ട്ടം പോ​ലു​ള്ള പ​റ​മ്പു​ക​ളി​ലും ഇ​ട​വി​ള​യാ​യി നെ​ല്ല് കൃ​ഷി ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ൽ സ​ബ്സി​ഡി അ​നു​വ​ദി​ച്ച് മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ​ടു​ത്ത തീ​രു​മാ​നം ക​ർ​ഷ​ക​ർ ഇ​രു കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​നാ​ല് വ​ർ​ഷ​മാ​യി ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ൽ നി​ന്ന് ഇ​ത് അ​ന്യം നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു.
സ​ർ​ക്കാ​രി​ന്‍റേ​യും കൃ​ഷി വ​കു​പ്പി​ന്‍റേ​യും പ്രോ​ത്സാ​ഹ​ന​ക്കു​റ​വ് മൂ​ല​മാ​ണ് ക​ര​നെ​ൽ കൃ​ഷി താ​ലൂ​ക്കി​ൽ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​കാ​ൻ കാ​ര​ണം. ലോ​ക്ക് ഡൗ​ൺ കാ​ല​ഘ​ട്ടം കൃ​ഷി​യി​ലേ​ക്കും, പ​ച്ച​ക്ക​റി ഉ​ൽ​പ്പാ​ദ​ന​ത്തി​ലേ​ക്കും തി​രി​യാ​ൻ ജ​ന​ങ്ങ​ളെ സ​ന്ന​ദ്ധ​രാ​ക്കു​ക​യും കൃ​ഷി​വ​കു​പ്പ് ഉ​ണ​ർ​ന്ന് ചി​ന്തി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യി പു​ന​ർ​ജ്ജ​നി 2020 എ​ന്ന നാ​മ​ക​ര​ണ​ത്തി​ൽ ക​ര​നെ​ൽ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് അ​ന്യം നി​ന്ന് പോ​യ ക​ര​നെ​ൽ കൃ​ഷി തി​രി​കെ കൊ​ണ്ട് വ​രാ​ൻ കാ​ര​ണ​മാ​യി.
ഹെ​ക്ട​ർ ഒ​ന്നി​ന് 45,000 രൂ​പ സ​ബ്സി​ഡി​യാ​യി കൃ​ഷി വ​കു​പ്പ് ന​ൽ​കും. പു​ര​യി​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ക​ർ​ഷ​ക​ന് 40,000 രൂ​പ​യും വ​സ്തു ഉ​ട​മ​യ്ക്ക് 5000 രൂ​പ​യും ല​ഭി​ക്കും. കു​റ​ഞ്ഞ​ത് 50 സെ​ന്‍റി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് സ​ബ്സി​ഡി ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​വു​ക. വി​ള​വെ​ടു​പ്പി​നൊ​ടു​വി​ൽ നെ​ല്ല് സം​ഭ​രി​ക്കാ​ൻ കൃ​ഷി വ​കു​പ്പ് നേ​തൃ​ത്വം ന​ൽ​കും. വി​ത്തും വ​ള​വും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി വി​ജ​യ​ക​ര​മാ​യി വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ആ​യി​രം രൂ​പ വെ​ച്ച് ബോ​ണ​സും ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​യി​രു​ന്നു യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്.
നേ​ര​ത്തെ ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന ഈ​പ​ദ്ധ​തി ഇ​ട​ത് ഭ​ര​ണ​ത്തി​ൽ നി​ല​ച്ച് പോ​വു​ക​യാ​യി​രു​ന്നു. ഒ​രു കാ​ല​ത്ത് കു​ന്ന​ത്തൂ​രി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ര​നെ​ൽ കൃ​ഷി സ​ജീ​വ​മാ​യി​രു​ന്നു. റ​ബ​റി​ന്‍റെ ക​ട​ന്ന് വ​ര​വോ​ടെ ക​ര​നെ​ൽ കൃ​ഷി​യി​ൽ നി​ന്നും പി​ന്നീ​ട് ക​ർ​ഷ​ക​ർ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. റ​ബ​റി​ന്‍റെ വി​ല​യി​ടി​വ് മൂ​ലം മി​ക്ക ക​ർ​ഷ​ക​രും ഇ​പ്പോ​ൾ മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി പ​ര​മ്പ​രാ​ഗ​ത​മാ​യ കാ​ർ​ഷി​ക​വി​ള​ക​ൾ കൃ​ഷി ചെ​യ്യു​വാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ട്ടി​യ​തും മ​റ്റ് വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന പ​റ​മ്പു​ക​ളി​ൽ ത​ന്നെ നെ​ൽ​കൃ​ഷി ന​ട​ത്താ​മെ​ന്ന​തും ക​ർ​ഷ​ക​രെ ക​ടു​ത​ലാ​യി ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ക​ര​നെ​ൽ​കൃ​ഷി പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​ൻ മു​ന്നോ​ട്ട് വ​ന്നി​രു​ന്നി​ല്ല​യെ​ന്നു​ള്ള​താ​ണ് വ​സ്തു​ത.
ക​ര​നെ​ൽ കൃ​ഷി​യു​ടെ പ്രോ​ൽ​സാ​ഹ​ത്തി​ന് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും കൃ​ഷി​ഭ​വ​നും നേ​തൃ​ത്വം കൊ​ടു​ത്താ​ൽ നെ​ല്ല് ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​കു​വാ​ൻ ന​മു​ക്ക് ക​ഴി​യു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.