ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്ക് കോ​വി​ഡ് : സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​കു​ന്നു
Sunday, July 5, 2020 10:51 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ന​ലെ 400 ക​ട​ന്ന​തോ​ടെ ജി​ല്ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ അ​തീ​വ സ​ങ്കീ​ർ​ണ​മാ​കു​ന്ന​താ​യാ​ണ് സൂ​ച​ന​ക​ൾ.
ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​വാ​സി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​ക​ളു​മാ​ണ്.
ഈ ​വ​ർ​ധ​ന ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും മു​ൻ​കൂ​ട്ടി ക​ണ്ടി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ സ​മ്പ​ർ​ക്കം വ​ഴി​യു​ള്ള രോ​ഗ​വ്യാ​പ​ന​വും ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ളും കൂ​ട്ടു​ന്ന​താ​ണ് എ​ല്ലാ​വ​രെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തും അ​ല​ട്ടു​ന്ന​തും.
വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​രു​ടെ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടു പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഒ​രാ​ൾ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ സ്വ​ദേ​ശി​യും മ​റ്റൊ​രാ​ൾ നീ​ണ്ട​ക​ര സ്വ​ദേ​ശി​യു​മാ​ണ്. ഇ​രു​വ​രു​ടെ​യും യാ​ത്രാ​പ​ഥം ഇ​ന്ന​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തു​ക അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല.
സ​മ്പ​ർ​ക്കം വ​ഴി 38 പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല​രു​ടെ​യും ഉ​റ​വി​ടം ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ട് എ​ന്ന​താ​ണ് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യം.
ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 10 പേ​ർ​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 405 ആ​യി. ഇ​ന്ന​ലെ മാ​ത്രം 31 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.
എട്ടുപേ​ർ വി​ദേ​ശ​ത്തു​നി​ന്നും​എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും, ഒ​രാ​ൾ നാ​ട്ടു​കാ​രി​യും .
ഒ​ന്ന​ര വ​യ​സു​ള്ള അ​രി​ന​ല്ലൂ​ർ കാ​ര​ൻ ജൂ​ലൈ നാ​ലി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച (28 )ആ​ളി​ന്‍റെ മ​ക​നാ​ണ്. ഇ​വ​ർ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്..കു​വൈ​റ്റി​ൽ നി​ന്നും രണ്ടുപേ​രും, ഖ​ത്ത​റി​ൽ നി​ന്നും രണ്ടുപേ​രും, ദു​ബാ​യ്, മോ​സ്കോ, ദ​മാം, ക​സാ​ഖി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഓ​രോ ആ​ൾ വീ​ത​വു​മാ​ണ് എ​ത്തി​യ​ത്.​ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നിയാ​യ യു​വ​തി (27 )(യാ​ത്ര ച​രി​ത​മി​ല്ല ) മ​റ്റു​രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണ്.
ദു​ബാ​യി​ൽ നി​ന്നും ജൂ​ൺ 21 നു ​എ​ത്തി​യ കൊ​ല്ലം മൂ​താ​ക്ക​ര സ്വദേ​ശി (41), കു​വൈ​റ്റി​ൽ നി​ന്നും 25 ന് ​എ​ത്തി​യ എ​ട​ക്കു​ള​ങ്ങ​ര തൊ​ടി​യൂ​ർ സ്വ​ദേ​ശി (47 ), ഖ​ത്ത​റി​ൽ നി​ന്നും 26 നു ​എ​ത്തി​യ മൈ​ല​ക്കാ​ട് കൊ​ട്ടി​യം സ്വ​ദേ​ശി (38), മോ​സ്കോയി​ൽ നി​ന്നും16 നു ​എ​ത്തി​യ നി​ല​മേ​ൽ സ്വ​ദേ​ശി (21), കു​വൈ​റ്റി​ൽ നി​ന്നും 30 നു ​എ​ത്തി​യ കു​റ്റി​വ​ട്ടം വ​ട​ക്കും​ത​ല സ്വ​ദേ​ശി (40), ഖ​ത്ത​റി​ൽ നി​ന്നും 16 ന് ​എ​ത്തി​യ പ​ത്ത​നാ​പു​രം പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (49), ഖ​സാ​ക്കി​സ്ഥാ​നി​ൽ നി​ന്നും 27 നു ​എ​ത്തി​യ ത​ഴ​വ തൊ​ടി​യൂ​ർ സ്വ​ദേ​ശി​നി (20 ), ദ​മാ​മി​ൽ നി​ന്നും 11 നു ​എ​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി വ​ട​ക്കും​ത​ല സ്വ​ദേ​ശി​നി (27 ) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പെ​രി​നാ​ട് സ്വ​ദേ​ശി (50), കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി(43), അ​രി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (31), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം സ്വ​ദേ​ശി​നി (35), പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി (53), പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി (52), വെ​ളി​യം സ്വ​ദേ​ശി (24), മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി (53), പു​ത്തൂ​ര്‍ സ്വ​ദേ​ശി (32), ക​ല്ലും​താ​ഴം സ്വ​ദേ​ശി (29), ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി (26), കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി (46), പ​ര​വൂ​ര്‍ സ്വ​ദേ​ശി (40), ക​ട​യ​ക്ക​ല്‍ സ്വ​ദേ​ശി (49), ചെ​റി​യ വെ​ളി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (3), മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി (27), ആ​ലും​ക​ട​വ് സ്വ​ദേ​ശി (53), പ​ട്ടാ​ഴി സ്വ​ദേ​ശി (33), ത​ഴ​വ സ്വ​ദേ​ശി (20), ക്ലാ​പ്പ​ന സ്വ​ദേ​ശി (52), നീ​ണ്ട​ക​ര സ്വ​ദേ​ശി (40), ആ​യൂ​ര്‍ ഇ​ട്ടി​വ സ്വ​ദേ​ശി (9), മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി (25), കെ​എ​സ് പു​രം സ്വ​ദേ​ശി (40), പു​ന​ലൂ​ര്‍ വി​ള​ക്കു​വെ​ട്ടം സ്വ​ദേ​ശി (37), അ​ല​യ​മ​ണ്‍ മാ​ങ്കോ​ട് സ്വ​ദേ​ശി (54), പെ​രി​നാ​ട് സ്വ​ദേ​ശി (27), തേ​വ​ല​ക്ക​ര സ്വ​ദേ​ശി (67), മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി (23), വി​ള​ക്കു​ടി സ്വ​ദേ​ശി​നി (20), ക​ല്ലു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി (25) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.
അ​തേ സ​മ​യം ഇ​ന്ന​ലെ ജി​ല്ല​യി​ലെ 2140 ആ​രോ​ഗ്യ വ​കു​പ്പ് വോ​ള​ണ്ടി​യ​ർ​മാ​ർ 1037 ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് 11602 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത പ​റ​ഞ്ഞു. ഇ​പ്പോ​ൾ ജി​ല്ല​യി​ൽ 9810 പേ​ർ വീ​ടു​ക​ളി​ലും 166 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം 1625 ആ​ണ്.
വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് 771 പേ​രെ​യും ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് ഏ​ഴു പേ​രെ​യും ഒ​ഴി​വാ​ക്കി. 943 പേ​രെ പു​തു​താ​യി ഹോം ​ക്വാ​റന്‍റൈ​നി​ലാ​ക്കി. 22 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും അ​ഡ്മി​റ്റ് ചെ​യ്തു. ഇ​തു​വ​രെ 43672 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി.
സാ​മ്പി​ളു​ക​ൾ 11480 എ​ണ്ണം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 10181 ഫ​ലം വ​ന്നു. ഇ​തി​ൽ 9790 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. 1678 റി​സ​ൾ​ട്ടു​ക​ൾ വ​രാ​നു​ണ്ട്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 2582 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 1441 പേ​രും ഉ​ണ്ട​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.
കോവി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് 188 പേ​ർ​ക്കെ​തി​രെ 144 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മാ​സ്ക് ധ​രി​ക്ക​ാതെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് 416 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 62 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
നി​ർ​ദേ​ശം ലം​ഘി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് കൊ​ല്ലം ഈ​സ്റ്റ്, പ​ള്ളി​ത്തോ​ട്ടം ,പ​ര​വൂ​ർ, ഓ​ച്ചി​റ, ച​വ​റ, ക​ണ്ണ​ന​ല്ലൂ​ർ ,പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 15 വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെടുത്തതായും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.