കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​ഞ്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Sunday, July 5, 2020 10:51 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും റൂ​റ​ൽ പോ​ലീ​സും.
രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​ത്ത​താ​ണ് അ​ധി​കൃ​ത​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. രോ​ഗം ബാ​ധി​ച്ച 81 കാ​ര​ന്‍റേ​യും മൊ​ബൈ​യി​ൽ ഫോ​ൺ ക​ട ജീ​വ​ന​ക്കാ​ര​ന്‍റേ​യും റൂ​ട്ടു​മാ​പ്പ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ 81 കാ​ര​ൻ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. മൊ​ബൈ​യി​ൽ ക​ട ജീ​വ​ന​ക്കാ​ര​നാ​യ നീ​ണ്ട​ക​ര സ്വ​ദേ​ശി രോ​ഗ​ല​ക്ഷ​ണ​മു​ണ്ടാ​യി​ട്ടും ക​ട​യി​ൽ ജോ​ലി​ക്കെ​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.
ജി​ല്ലാ​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് ര​ണ്ട് (മു​സ്ലിം സ്ട്രീ​റ്റ്) വാ​ർ​ഡ് നാ​ല് ച​ന്ത​മു​ക്ക്, വാ​ർ​ഡ് ആ​റ് പ​ഴ​യ തെ​രു​വ്, വാ​ർ​ഡ് ഏ​ഴ് കോ​ളേ​ജ് ജം​ഗ്ഷ​ൻ, വാ​ർ​ഡ് എ​ട്ട് പു​ല​മ​ൺ ടൗ​ൺ എ​ന്നീ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി.
തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര​ക്കു വ​രു​ന്ന ബ​സു​ക​ൾ ക​രി​ക്ക​ക​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്ക​ണം. അ​ടൂ​ർ ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ മൈ​ല​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്ക​ണം.
കൊ​ല്ലം ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര​ക്കു വ​രു​ന്ന ബ​സു​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്ക​ണം. പു​ന​ലൂ​ർ ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ചെ​ങ്ങ​മ​നാ​ട് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്ക​ണം.
കൊ​ല്ല​ത്തു നി​ന്നും പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​തി​നു​ശേ​ഷം ചെ​ങ്ങ​മ​നാ​ട് ആ​രോ​മാ ജം​ഗ്ഷ​നി​ൽ മാ​ത്ര​മേ നി​ർ​ത്താ​ൻ പാ​ടു​ള്ളൂ.
അ​ടൂ​രി​ൽ നി​ന്നും ആ​യു​രി​ലേ​ക്ക് പോ​കു​ന്ന സ​ർ​വീ​സു​ക​ൾ മൈ​ലം നി​ർ​ത്തി​യ​തി​നു​ശേ​ഷം ക​രി​ക്കം ജം​ഗ്ഷ​നി​ൽ മാ​ത്ര​മേ നി​ർ​ത്താ​ൻ പാ​ടു​ള്ളൂ.
പാ​രി​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​യ്ക്ക് വ​രു​ന്ന ബ​സു​ക​ൾ തൃ​ക്ക​ണ്ണ​മം​ഗ​ൽ​ലി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്ക​ണം. പു​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന ബ​സു​ക​ൾ അ​വ​ണ്ണൂ​രി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്ക​ണം.
കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വെ​ച്ചു. കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ പ​ല​തും പോ​ലീ​സ് അ​ട​ച്ചി​ട്ടു​ണ്ട്. ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ സ​ർ​വീ​സ​ല്ലാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ടാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
നി​യ​ന്ത്ര​ണം

കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. അ​തീ​വ ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മെ പ​രാ​തി​ക്കാ​രെ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. സ്റ്റേ​ഷ​നു മു​ന്നി​ൽ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി.
ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലും ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ന്നു.
കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള സൗ​ക​ര്യം ഇ​നി കൊ​ട്ടാ​ര​ക്ക​ര​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​കും. കു​ള​ക്ക​ട, നെ​ടു​മ​ൺ​കാ​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​നാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ദി​നം​പ്ര​തി 50 പേ​രു​ടെ സ്ര​വ ശേ​ഖ​ര​ണ​മാ​ണ് ഈ ​ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി ന​ട​ത്തു​ക
കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​ത്തു​ള്ള മൊ​ബൈ​യി​ൽ ഫോ​ൺ ക​ട​യി​ലും കോ​ളേ​ജ് ജം​ഗ്ഷ​നും കോ​ട്ട​പ്പു​റ​ത്തി​നു​മി​ട​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​ർ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.