വി​ക​സ​ന സെ​മി​നാ​ർ പ്ര​ഹ​സ​ന​മെ​ന്ന്
Saturday, July 4, 2020 10:49 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന സെ​മി​നാ​ർ എ​ന്ന പേ​രി​ൽ പ്ര​ഹ​സ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ശ്ര​മം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ലാ പ്ലാ​നിം​ഗ് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് എ​ല്ലാ​പേ​ർ​ക്കും അ​റി​യാം. ഏ​ഴ് നി​ല കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ച്ച ഏ​തെ​ങ്കി​ലും പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് പ​ക​രം പു​തി​യ വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത് ചി​ല നേ​താ​ക്ക​ന്മാ​ർ​ക്ക് എ​ന്തെ​ങ്കി​ലും ഉ​ദ്ഘാ​ട​നം ന​ൽ​കാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള പ്ര​ഹ​സ​ന​മാ​ണ്.

ഇ​തി​നി​ട​യി​ൽ വാ​ർ​ത്ത​യ്ക്കു വേ​ണ്ടി ന​ട​ത്തു​ന്ന നാ​ട​ക​മാ​ണ് സെ​മി​നാ​ർ. ആ​ളു​ക​ൾ വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ​യു​ന്ന ന​ഗ​ര​സ​ഭ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് നൂ​റോ​ളം പേ​രെ വ​ച്ച് യോ​ഗം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ.​എ ബ​ഷീ​ർ, ക​ൺ​വീ​ന​ർ ജോ​സ​ഫ് മാ​ത്യു, ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​എ. ക​ലാം. എം.​എം ജ​ലീ​ൽ, റോ​യി ഉ​മ്മ​ൻ, നാ​സ​ർ ഖാ​ൻ, ബാ​ല​ച​ന്ദ്ര​ൻ, ജോ​ർ​ജ്, എ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.