ഇളന്പള്ളൂരിലെ സ്കൂൾ കെട്ടിടം ശിലാസ്ഥാപനം; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, July 3, 2020 11:04 PM IST
കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ര്‍ കെജി​വി ഗ​വ.​യുപി സ്‌​കൂ​ളി​ല്‍ കി​ഫ്ബി ഫ​ണ്ട് മു​ട​ക്കി നി​ര്‍​മ്മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് നി​ര്‍​വഹി​ക്കും.

ഉ​ദ്ഘാ​ന പ​രി​പാ​ടിക​ളു​ടെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.​ എംഎ​ല്‍എ​യു​ടെ പ്ര​തി​നി​ധി എ​സ്.​എ​ല്‍.​സ​ജി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ഇ​ള​മ്പ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ​ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഹെ​ഡ്മി​സ്ട്ര​സ് ഗ്രേ​സി​തോ​മ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ര്‍, കെഎ​സ്ടിഎ.​ജി​ല്ലാ എ​ക്‌​സി.​അം​ഗം വി.​കെ.​ആ​ദ​ര്‍​ശ്, സി.​സോ​മ​ന്‍​പി​ള​ള, ശി​വ​ശ​ങ്ക​ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, അ​നി​ല്‍​കു​മാ​ര്‍, സേ​തു​നാ​ഥ്, പിടിഎ.​പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ​ഗോ​പ​ന്‍ ചെ​യ​ര്‍​മാ​നും ഹെ​ഡ്മി​സ്ട്ര​സ് ഗ്രേ​സി​തോ​മ​സ് ക​ണ്‍​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പി​ക​രി​ച്ചു. 186.59 ല​ക്ഷ​മാ​ണ് അ​ട​ങ്ക​ല്‍ തു​ക.