വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണവും ക​വ​ർ​ന്നു
Friday, July 3, 2020 11:04 PM IST
ച​വ​റ: ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ര​ല​ക്ഷം രൂ​പ​യും അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. പ​ന്മ​ന ചി​റ്റൂ​ർ തെ​ക്കേ കു​ന്നി​ൽ തെ​ക്ക​തി​ൽ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
വീ​ട്ടു​കാ​ര​നി​ല്ലാ​ത്ത​ത് കാ​ര​ണം ഭാ​ര്യ വ​സ​ന്ത​കു​മാ​രി​യും മ​ക്ക​ളും സ​മീ​പ വീ​ട്ടി​ലാ​ണ് രാ​ത്രി ഉ​റ​ങ്ങു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
അ​ല​മാ​ര ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ച​വ​റ പോ​ലീ​സ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി . ച​വ​റ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.