സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ര​വം ശേ​ഖ​രി​ക്കാ​ന്‍ സം​വി​ധാ​നം
Friday, July 3, 2020 11:02 PM IST
കൊല്ലം: കോ​വി​ഡ് 19 സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ 16 ബ്ലോ​ക്ക് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.
ബ്ലോ​ക്കു​ത​ല​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ന് ഇ​തി​നാ​യി പ​രി​ശീ​ല​നം ന​ല്‍​കി. ആ​റു മു​ത​ല്‍ (തി​ങ്ക​ള്‍, ചൊ​വ്വ, വെ​ള്ളി, ശ​നി) സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് തു​ട​ങ്ങും. പ​രി​ശോ​ധ​ന ഫ​ലം അ​ത​ത് ബ്ലോ​ക്ക് സി ​എ​ച്ച് സി, ​പി എ​ച്ച് സി ​ക​ളി​ല്‍ ല​ഭ്യ​മാ​ക്കും.
പ്ര​വാ​സി​ക​ള്‍, അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക്കാ​ര്‍, ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍, രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പ്ര​മേ​ഹം ഉ​ള്‍​പ്പ​ടെ​യു​ള്ള മ​റ്റ് രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​ര്‍, 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​കേ​ണ്ട​വ​ര്‍, രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന പ്ര​വാ​സി​ക​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍, ര​ക്ത സ​മ്മ​ര്‍​ധം ല​ക്ഷ​ണം കാ​ണി​ക്കു​ന്ന​വ​ര്‍, കാ​വ​സാ​ക്കി രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍, കോ​വി​ഡ് മ​ര​ണം സം​ശ​യി​ക്കു​ന്ന​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, രോ​ഗം സു​ഖ​പ്പെ​ട്ട​വ​രു​ടെ തു​ട​ര്‍ പ​രി​ശോ​ധ​ന സാ​മ്പി​ള്‍ ശേ​ഖ​ര​ണം തു​ട​ങ്ങി​യ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത അ​റി​യി​ച്ചു.