അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച അ​രി ​പി​ടി​കൂ​ടി
Thursday, July 2, 2020 10:57 PM IST
പ​ന്മ​ന : അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 104 ചാ​ക്ക് അ​രി​പി​ടി​കൂ​ടി. പ​ന്മ​ന പു​ത്ത​ൻ​ച​ന്ത​യി​ൽ ഇ​യാംവി​ള​പ​ടീ​റ്റ​തി​ൽ ഷ​മീ​ർ അ​യ​ണി​ക്കാ​ട്ടി​ൽ എ​ന്നാ​ളു​ടെ വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി ക​രി​ഞ്ച​ന്ത​യി​ൽ സൂ​ക്ഷി​ച്ച 91 ചാ​ക്ക് പു​ഴു​ക്ക​ല​രി​യും, 13 ചാ​ക്ക് കു​ത്ത​രി​യും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കെ.​ബി.​ജ​യ​ച​ന്ദ്ര​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്തു.
പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സം​ഭ​രി​ച്ച് ക​രി​ഞ്ച​ന്ത​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ തു​ട​ർ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു . പ​രി​ശോ​ധ​ന​യി​ൽ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ്യാം ​സു​ന്ദ​ർ കെ.​പി, സാ​ജു​മു​ര​ളി, ജ​ലീ​ൽ .എ​സ്, പ്ര​വീ​ൺ.​വി, നി​ത്യ .ഐ ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.