പാ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ആ​ൾ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, July 2, 2020 12:10 AM IST
ചാ​ത്ത​ന്നൂ​ർ: ര​ണ്ട് ദി​വ​സം മു​മ്പ് പാ​ല​ക്കാ​ട് നി​ന്നും നാ​ട്ടി​ലെ​ത്തി​യ ആ​ൾ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ. ചാ​ത്ത​ന്നൂ​ർ താ​ഴം വ​ട​ക്ക് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു (52) വാ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തു​ള്ള സ്റ്റാ​ൻ​ഡേ​ർ​ഡ് ജം​ഗ്ഷ​നി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​യ​ൽ ആ​ശു​പ​ത്രി​യ്ക്ക​ടു​ത്താ​ണ് മ​രി​ച്ചു കി​ട​ന്ന​ത്. പാ​ല​ക്കാ​ട്ട് ജോ​ലി ഉ​ണ്ടാ​യി​രു​ന്ന സു​രേ​ഷ് ബാ​ബു ര​ണ്ടു ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ജം​ഗ്ഷ​നി​ലും പ​രി​സ​ര​ത്തു​മു​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് എ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക​യു​ള്ളു. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്.