പ്ര​തി​രോ​ധ​ത്തി​ല്‍ ജി​ല്ല ഏ​റെ മു​ന്നി​ല്‍: മ​ന്ത്രി
Wednesday, July 1, 2020 10:42 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ജി​ല്ല ഏ​റെ മു​ന്നി​ലാ​ണെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കൊ​റോ​ണ പ്രാ​ഥ​മി​ക ചി​കി​ത്സാകേ​ന്ദ്രത്തിന്‍റെ ഉ​ദ്ഘാ​ട​നം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മ​ന്ത്രി.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും അ​വ യ​ഥാ​സ​മ​യം പ്ര​യോ​ഗി​ക​മാ​ക്കി ജ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ത്തു​ക​യും അ​വ​രെ ജാ​ഗ്ര​ത​യു​ള്ള​വ​രാ​ക്കി മാ​റ്റു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് കൊ​റോ​ണ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെന്‍റ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യ പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​രു​ന്നൂ​റി​നോ​ട് അ​ടു​ക്കു​മ്പോ​ഴാ​ണ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെന്‍റ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ത്. പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ക്കു​ന്ന കേ​സു​ക​ള്‍ പാ​രി​പ്പ​ള്ളി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​വി​ടെ​യു​ള്ള​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ​യും കു​റ​ഞ്ഞ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്രം കാ​ണി​ക്കു​ന്ന രോ​ഗി​ക​ളെ​യും ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെന്‍റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റും.

കൊ​ട്ടാ​ര​ക്ക​ര ഉ​മ്മ​ന്നൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ ആ​ണ് കൊ​റോ​ണ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ആ​യി ഏ​റ്റെ​ടു​ത്ത് ആ​ധു​നി​ക കോ​വി​ഡ് ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളോ​ടെ രോ​ഗി പ​രി​ച​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. നാ​ലു നി​ല​ക​ളി​ലാ​യി 100 ബെ​ഡു​ക​ള്‍ ക്ര​മീ​ക​രി​ച്ചു. അ​ടു​ത്തു​ള്ള ര​ണ്ട് കെ​ട്ടി​ട​ങ്ങ​ള്‍ കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ 150 പേ​ര്‍​ക്ക് കി​ട​ക്ക സൗ​ക​ര്യം ല​ഭ്യ​മാ​കും. മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നാ​ലു ഷി​ഫ്റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും

ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍, സ്റ്റാ​ഫ് ന​ഴ്‌​സ് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്്, ക്ലീ​നിം​ഗ് സ്റ്റാ​ഫ്, സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ ജീ​വ​ന​ക്കാ​ര്‍ തു​ട​ര്‍​ച്ച​യാ​യ 10 ദി​വ​സ​ങ്ങ​ള്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​കും. തു​ട​ര്‍​ന്ന് ഏ​ഴ് ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കും. ഗു​രു​ത​ര​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​വ​രെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​ര്‍ ആം​ബു​ല​ന്‍​സ് സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​റ്റാ​ച്ച്ഡ് ബാ​ത്‌​റൂം സൗ​ക​ര്യ​വും ബെ​ഡ് ഷീ​റ്റ്, ബെ​ഡ്ക​വ​ര്‍, ട​വ്വ​ല്‍, ത​ല​യി​ണ, ബ​ക്ക​റ്റ്, സോ​പ്പ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ കി​റ്റ്, കു​ടി​വെ​ള്ള​ത്തി​നാ​യി വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍, ചൂ​ടു​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി വാ​ട്ട​ര്‍ ഹീ​റ്റ​ര്‍ എ​ന്നി​വ​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​മീ​കൃ​ത പോ​ഷ​കാ​ഹാ​രം മൂ​ന്ന് നേ​ര​വും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ല്‍ ഡ​യ​റ്റ് മെ​നു ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും ടെ​ലി​ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്

ഫ​സ്റ്റ് ലൈ​ന്‍ ഹോ​സ്പി​റ്റ​ല്‍ സൂ​പ്ര​ണ്ടാ​യി ഉ​മ്മ​ന്നൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​രോ​ഹ​ന്‍, നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി ഡോ ​ഗി​ര​ണ്‍ എ​ന്നി​വ​രെ​യും നി​യ​മി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി ഡി​എംഒ​മാ​രാ​യ ഡോ ​ജെ മ​ണി​ക​ണ്ഠ​ന്‍, ഡോ.​ആ​ര്‍.സ​ന്ധ്യ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.