സം​സ്ഥാ​ന​ത്തെ ആ​ദ്യ പ്ലാ​സ്മ ബാ​ങ്ക് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സ്ഥാ​പി​ക്കും
Tuesday, June 30, 2020 10:43 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 രോ​ഗി​ക​ളെ പ്ലാ​സ്മ ചി​കി​ത്സ​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ലാ​സ്മ ബാ​ങ്ക് സ്ഥാ​പി​ക്കാ​ൻ നീ​ക്കം. സം​സ്ഥാ​ന​ത്തെ ആ​ദ്യ പ്ലാ​സ്മ ബാ​ങ്കാ​യി​രി​ക്കും പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ നി​ര​വ​ധി മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള കോ​വി​ഡ് രോ​ഗി​ക്ക് പ്ലാ​സ്മ തൊ​റാ​പ്പി ചി​കി​ത്സ ആ​രം​ഭി​ച്ചു. ഇ​തി​ന് മു​മ്പ് സം​സ്ഥാ​ന​ത്ത് മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണ് പ്ലാ​സ്മ ചി​കി​ത്സ​യി​ലൂ​ടെ കോ ​വി​ഡ് രോ​ഗി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ പ്ലാ​സ്മ ബാ​ങ്ക് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ലാ​സ്മ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ പ്ലാ​സ്മ തൊ​റാ​പ്പി ആ​ർ​ഇ​എ​സ്ഐ​എ​സ് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​കം എ​ത്തും. ഇ​ത് സ്ഥാ​പി​ച്ചാ​ലു​ട​ൻ പ്ലാ​സ്മ ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​നും മ​റ്റ് ആ​ധി​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സി​ന് വേ​ണ്ടി അ​പേ​ക്ഷ ന​ല്കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ.​ഹ​ബീ​ബ് ന​സീം പ​റ​ഞ്ഞു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​ഗ​തി​യി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ രോ​ഗി​ക്ക്, രോ​ഗം ഭേ​ദ​മാ​യ അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്ന വ്യ​ക്തി​യു​ടെ പ്ലാ​സ് മ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് ശേ​ഖ​രി​ച്ച​താ​ണ്. പ്ലാ​സ്മ ബാ​ങ്ക് പാ​രി​പ്പ​ള്ളി​യി​ൽ തു​ട​ങ്ങു​മ്പോ​ൾ രോ​ഗം ഭേ​ദ​മാ​യ​വ​രി​ൽ നി​ന്നും ഓ​രോ 15 ദി​വ​സം ക​ഴി​യു​മ്പോ​ഴും പ്ലാ​സ്മ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യും.

ഇ​ത് പ്ലാ​സ്മ ബാ​ങ്കി​ൽ ശേ​ഖ​രി​ക്കാ​നും തു​ട​ർ​ന്ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ക​ഴി​യും. പ്ലാ​സ്മ ബാ​ങ്ക് സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ന്ന​തോ​ടെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തും. പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ലാ​ബ് സ​ജ്ജ​മാ​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്താ​ൽ ലൈ​സ​ൻ​സ് കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ. പ്ര​ത്യേ​കി​ച്ചും കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ. പ്ലാ​സ് മ​ചി​കി​ത്സ ഇ​വി​ടെ വ​ലി​യ തോ​തി​ൽ വേ​ണ്ടി വ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലു​മാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.

പ്ലാ​സ്മ ചി​കി​ത്സ​യ്ക്കാ​യി
ശേ​ഖ​രി​ക്കു​ന്ന വി​ധം

ചാ​ത്ത​ന്നൂ​ർ: ര​ക്ത​ത്തി​ൽ നി​ന്നും വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ദ്രാ​വ​ക​മാ​ണ് പ്ലാ​സ്മ. രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ര​ക്തം ശേ​ഖ​രി​ച്ച്, ലാ​ബി​ലെ​ത്തി​ച്ച് ര​ക്താ​ണു​ക്ക​ൾ, ശ്വേ​താ​ണു​ക്ക​ൾ, പ്ലേ​റ്റ് ലെ​റ്റു​ക​ൾ എ​ന്നി​വ നീ​ക്കി പ്ലാ​സ്മ വേ​ർ​തി​രി​ച്ചെ​ടു​ക്കും.

ര​ക്ത​ത്തി​ൽ തീ​രെ ചെ​റി​യ ശ​ത​മാ​ന​മാ​ണ് പ്ലാ​സ്മ ഉ​ള്ള​ത്. അ​ഞ്ച് ശ​ത​മാ​ന​ത്തോ​ള​മെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കോ​വി​ഡ് വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നു​ള്ള ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ പ്ലാ​സ്മ യി​ലു​ണ്ടാ​യി​രി​ക്കും. ഇ​താ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​ത്.

ഓ​രോ രോ​ഗി​യി​ലെ​യും വൈ​റ​സ് ബാ​ധ​യു​ടെ തോ​ത​നു​സ​രി​ച്ചാ​യി​രി​ക്കും പ്ലാ​സ്മ ചി​കി​ത്സ നി​ശ്ച​യി​ക്കു​ക. ദ​ൽ​ഹി​യി​ൽ പ്ലാ​സ്മ ചി​കി​ത്സ​യി​ലൂ​ടെ മ​ന്ത്രി​യേ​യും കേ​ര​ള​ത്തി​ൽ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഒ​രാ​ളെ​യും ചി​കി​ത്സി​ച്ച് രോ​ഗ മു​ക്ത​രാ​ക്കി​യി​രു​ന്നു. ലോ​ക​മെ​മ്പാ​ടും ഈ ​ചി​കി​ത്സാ​രീ​തി അ​വ​ലം​ബി​ക്കു​ന്നു​ണ്ട്.

ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റ്
ക​സ്റ്റം​സ് വി​ട്ടു​കൊ​ടു​ത്തി​ട്ടി​ല്ല

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 രോ​ഗ പ​രി​ശോ​ധ​ന​യ്ക്കു​ള്ള ആ​ർ​ടി​പി​സി​ആ​ർ ലാ​ബ് സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റ് മും​ബൈ ക​സ്റ്റം​സ്‌ വി​ട്ടു​കൊ​ടു​ക്കാ​ത്ത​ത് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് പാ​ര​യാ​യി.

ചൈ​ന​യി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​മാ​യ​തി​നാ​ലാ​ണ് ക​സ്റ്റം​സ് ഇ​ത് മും​ബൈ​യി​ൽ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ത് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് ല​ഭി​ക്കു​ക​യു​ള്ളു. ഇ​ത് ല​ഭി​ക്കും വ​രെ ആ​ർ​ടി​പി​സി ആ​ർ ലാ​ബ് പ്ര​വ​ർ​ത്ത സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യി​ല്ല.

ആ​ർ​ടി​പി​സി​ആ​ർ ലാ​ബ് സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് 61 ഓ​ളം യ​ന്ത്ര​ങ്ങ​ൾ സെ​റ്റ് ചെ​യ്യ​ണം. ഇ​തി​ൽ പ്ര​ധാ​ന​മാ​ണ് ബ​യോ​സേ​ഫ്റ്റി കാ​ബി​ൻ. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള മ​റ്റ് യ​ന്ത്ര​ങ്ങ​ളെ​ല്ലാം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ബ​യോ​സേ​ഫ്റ്റി കാ​ബി​ൻ കൂ​ടി ല​ഭി​ച്ചാ​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കും കോ​വി​ഡ് രോ​ഗം ക​ണ്ടു പി​ടി​ച്ച് ചി​കി​ത്സ ന​ട​ത്താ​നും വേ​ഗ​മേ​റു​മെ​ന്ന് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മും​ബൈ ക​സ്റ്റം​സ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന ബ​യോ​സേ​ഫ്റ്റി കാ​ബി​ൻ എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭി​ക്കു​മെ​ന്നും ജൂ​ലാ​യ് 15-ഓ​ടെ ആ​ർ​ടി​പി​സി ആ​ർ. ലാ​ബ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. കോ​വി​ഡ് രോ​ഗം ഒ​രു മ​ണി​ക്കു​റി​ന​കം ക​ണ്ടു പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന ട്രൂ ​നാ​റ്റ് യ​ന്ത്രം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

ചി​കി​ത്സ​യ്ക്ക് കൂ​ടു​ത​ൽ
ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ക്ക​ണം

ചാ​ത്ത​ന്നൂ​ർ: പ്ര​വാ​സി​ക​ളി​ലും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രി​ലും കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​ത് ജി​ല്ല​യി​ൽ ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്നു. ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 400 കി​ട​ക്ക​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. നി​ല​വി​ലു​ള്ള വെ​ൻ​റി​ലേ​റ്റ​ർ സം​വി​ധാ​ന​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും അ​പ​ര്യാ​പ്ത​മാ​യി മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ലു​ണ്ട്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ര​ണ്ടോ മൂ​ന്നോ ആ​ശു​പ​ത്രി​ക​ൾ കൂ​ടി അ​ടി​യ​ന്തി​ര​മാ​യി സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും നി​ല​വി​ലു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യും നെ​ടു​മ്പ​ന ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റും ഇ​തി​നാ​യി സ​ജ്ജീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യെ​ങ്കി​ലും ഇ​തു​വ​രെ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ടി​യ​ന്തി​ര​മാ​യി കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി സ​ബ് സെ​ന്‍റ​റു​ക​ൾ (ആ​ശു​പ​ത്രി​ക​ൾ) ഒ​രു​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ.

ഇ​പ്പോ​ൾ 185 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ഴ്ച​ക​ൾ​ക്ക​കം ഇ​ത് ആ​ശു​പ​ത്രി​യു​ടെ ശേ​ഷി​യ്ക്ക​പ്പു​റ​ത്തേ​യ്ക്ക് വ​ർ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.