ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ അ​ട​ക്കം 12 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, June 30, 2020 10:43 PM IST
െജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 12 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 345 ആ​യി. രോ​ഗ​മു​ക്ത​ർ ആ​രു​മി​ല്ല. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ ഉ​ള്‍​പ്പ​ടെ 12 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു​പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മൂ​ന്നു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്. കു​വൈ​റ്റി​ല്‍ നി​ന്ന് മൂ​ന്നു​പേ​രും ഒ​മാ​നി​ല്‍ നി​ന്ന് ര​ണ്ടു​പേ​രും സൗ​ദി, ഖ​ത്ത​ര്‍, ആ​ഫ്രി​ക്ക, എ​ത്യോ​പ്പി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രാ​ള്‍ വീ​ത​വും മൂ​ന്നു​പേ​ര്‍ മും​ബൈ​യി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.
പു​ന​ലൂ​ര്‍ ഉ​റു​കു​ന്ന് സ്വ​ദേ​ശി(47), ഭാ​ര്യ(43), മ​ക​ള്‍ (17), ചാ​ത്ത​ന്നൂ​ര്‍ കാ​രം​കോ​ട് സ്വ​ദേ​ശി(40 ), പ​ള്ളി​മ​ണ്‍ സ്വ​ദേ​ശി(38), ഓ​ട​നാ​വ​ട്ടം മു​ത്താ​രം സ്വ​ദേ​ശി (34), തൃ​ക്ക​രു​വ സ്വ​ദേ​ശി (34), ഇ​ള​മാ​ട് സ്വ​ദേ​ശി(37), ഉ​മ​യ​ന​ല്ലൂ​ര്‍ പേ​ര​യം സ്വ​ദേ​ശി(46), മ​ങ്ങാ​ട് സ്വ​ദേ​ശി(24), ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം സ്വ​ദേ​ശി(52), കാ​രു​കോ​ണ്‍ പു​ത​യം സ്വ​ദേ​ശി(34) എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
പു​ന​ലൂ​ര്‍ ഉ​റു​കു​ന്നി​ലെ കു​ടും​ബം ജൂ​ണ്‍ 14 ന് ​മും​ബൈ​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​രാ​ള്‍​ക്ക് (23) 27 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കു​ടും​ബ സ​ഹി​ത​മാ​ണ് മും​ബൈ​യി​ല്‍ നി​ന്നും ട്രെ​യി​നി​ല്‍ നാ​ട്ടി​ല്‍ എ​ത്തി​യ​ത്.
ചാ​ത്ത​ന്നൂ​ര്‍ കാ​രം​കോ​ട് സ്വ​ദേ​ശി 18 ന് ​ഒ​മാ​ന്‍ മ​സ്‌​ക​റ്റി​ല്‍ നി​ന്നും എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​ള്ളി​മ​ണ്‍ സ്വ​ദേ​ശി 20 ന് ​സ​ഹോ​ദ​രി​യും സ​ഹോ​ദ​രി​യു​ടെ 13ഉം ​ആ​റ​ര വ​യ​സും വീ​ത​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളോ​ടൊ​പ്പം എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഓ​ട​നാ​വ​ട്ടം മു​ത്താ​രം സ്വ​ദേ​ശി 25 ന് ​ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും തൃ​ക്ക​രു​വ സ്വ​ദേ​ശി 15 ന് ​കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു.
ഇ​ള​മാ​ട് സ്വ​ദേ​ശി 25 ന് ​സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഉ​മ​യ​ന​ല്ലൂ​ര്‍ പേ​ര​യം സ്വ​ദേ​ശി 26 ന് ​എ​ത്യോ​പ്പി​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
മ​ങ്ങാ​ട് സ്വ​ദേ​ശി 16 ന് ​കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം സ്വ​ദേ​ശി 13 ന് ​ഖ​ത്ത​ര്‍ ദോ​ഹ​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
കാ​രു​കോ​ണ്‍ പു​ത്ത​യം സ്വ​ദേ​ശി 26 ന് ​കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​നും സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​തി​നും 167 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 283 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 40 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. വാ​ഹ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച​തി​ന് 393 പേ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ഓ​ച്ചി​റ ജം​ഗ്ഷ​നി​ൽ ര​ണ്ട് പെ​ട്ടി​ക്ക​ട​ക​ൾ, പാ​രി​പ്പ​ള്ളി ന​ട​ക്ക​ലി​ൽ സ്റ്റേ​ഷ​ന​റി സ്റ്റോ​ർ എ​ന്നി​വ​യു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ത്ത​രം പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​വ​ർ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തും നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തു​മാ​ണ്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ മാ​സ്ക്,ഹെ​ൽ​മ​റ്റ് എ​ന്നി​വ ധ​രി​ക്കാ​തെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.