മ​ര​ച്ചി​ല്ല ഒ​ടി​ക്ക​വെ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, June 29, 2020 11:49 PM IST
പു​ന​ലൂ​ർ: തോ​ട്ടി ഉ​പ​യോ​ഗി​ച്ചു മ​ര​ശി​ഖ​രം ഒ​ടി​ക്കാ​ൻ ശ്ര​മി​ച്ച പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ കാ​ഞ്ഞി​ര​മ​ല ബൈ​ജു ഭ​വ​നി​ൽ ബേ​സി​ൽ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നോ​ട് ചേ​ർ​ന്ന് വ്യാ​പാ​ര​ശാ​ല തു​ട​ങ്ങാ​നു​ള്ള പ​ണി​ക​ൾ​ക്കി​ടെ സ​മീ​ത്ത് ചാ​ഞ്ഞു​നി​ന്ന ബ​ദാം​മ​ര​ത്തി​ന്‍റെ ശി​ഖ​രം ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ചു ഒ​ടി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി​യ തോ​ട്ടി സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ​താ​വാ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഉ​ട​ൻ പു​ന​ലൂ​ർ ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തു​ട​ർ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം പ്ലാ​ച്ചേ​രി​യി​ലെ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: സൂ​സ​മ്മ. മ​ക്ക​ൾ: ബൈ​ജു, ബി​ജു (അ​ബു​ദാ​ബി).