ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് തു​ട​ക്ക​മാ​യി
Monday, June 29, 2020 11:02 PM IST
കുണ്ടറ: കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 77 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​ത്തി​ന് തു​ട​ക്കം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഏ​ഴു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ ച​ട​ങ്ങ് മ​ന്ത്രി കെ ​കെ ശൈ​ല​ജ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ംഗി​ലൂ​ടെ നി​ര്‍​വഹി​ച്ചു.
മി​ക​ച്ച പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​നം ഉ​ള്ള​തി​നാ​ലാ​ണ് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് ക​ഴി​ഞ്ഞ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​രു​പ​ത് ശ​ത​മാ​നം പ​ക​ര്‍​ച്ചാ​ഭീ​ഷ​ണി കേ​ര​ള​ത്തി​ല്‍ നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ത് പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണ്. നാ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം തു​ട​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കി​ഫ്ബി ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി 77 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ഇ​തി​ല്‍ 39 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ല​ഭി​ച്ച​താ​യും ആ​ര്‍​ദ്രം മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളും അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ആ​ശു​പ​ത്രി നി​ര്‍​മാ​ണം.
13 സ്പെ​ഷാ​ലി​റ്റി ഒ​പിക​ള്‍, ര​ണ്ട് ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റു​ക​ള്‍, മെ​ഡി​ക്ക​ല്‍ സ​ര്‍​ജി​ക്ക​ല്‍ ഐസിയു, 130 ​കി​ട​ക്ക​ക​ള്‍, കാ​ഷ്വാ​ലി​റ്റി, മോ​ര്‍​ച്ച​റി, പാ​ലി​യേ​റ്റി​വ് യൂ​ണി​റ്റ്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാന്‍റ്, വി​ശാ​ല​മാ​യ പാ​ര്‍​ക്കി​ംഗ് തു​ട​ങ്ങി എ​ല്ലാ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് പു​തി​യ ഏ​ഴ് നി​ല കെ​ട്ടി​ടം ഒ​രു​ങ്ങു​ന്ന​ത്.
2021 ഡി​സം​ബ​റി​ന് മു​ന്പ് ആ​ശു​പ​ത്രി സ​മു​ച്ച​യം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും ഈ ​മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് ത​ന്നെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ത്ത​ക്ക രീ​തി​യി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിംഗി​ലൂ​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​കൊ​ണ്ട് മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ജൂ​ലി​യ​റ്റ് നെ​ല്‍​സ​ണ്‍, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ലാ​വ​റ ജോ​ണ്‍ ഫി​ലി​പ്പ്, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​ബാ​ബു, കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​രാ​ജ്, ക​യ​ര്‍ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം എ​സ്.എ​ല്‍. സ​ജി​കു​മാ​ര്‍, ഹോ​സ്പി​റ്റ​ല്‍ സൂ​പ്ര​ണ്ട് അ​നി​ത കെ. ​കു​മാ​ര്‍, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.