കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‌ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം: മു​സ്ലിം​ലീ​ഗ്‌
Monday, June 29, 2020 11:02 PM IST
ശാ​സ്‌​താം​കോ​ട്ട: മ​ത​ത്തി​ല്‍ മാ​ത്ര​മ​ല്ല രാ​ഷ്ട്രീ​യ​ത്തി​ലും കാ​രു​ണ്യം നി​റ​ഞ്ഞാ​ലേ പൊ​തു​സ​മൂ​ഹം അ​വ​രെ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന്‌ മു​സ്ലിം​ലീ​ഗ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം ​അ​ന്‍​സാ​റു​ദീ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ജീ​വ​കാ​രു​ണ്യം മു​ന്‍ നി​ര​യി​ല്‍ നി​ല്‍​ക്ക​ണം. ക​ഴി​ഞ്ഞ ഏ​ഴ്‌ നൂ​റ്റാ​ണ്ടാ​യി മു​സ്ലിം​ലീ​ഗി​ന്‍റെ പ്ര​വ​ര്‍​ത്ത​ന പ​ന്ഥാ​വി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന​തും ജീ​വ​കാ​രു​ണ്യം ത​ന്നെ​യാ​ണ്. പാ​ണ​ക്കാ​ട്‌ സ​യ്യി​ദ്‌ മു​ഹ​മ്മ​ദ​ലി ഷി​ഹാ​ബ്‌ ത​ങ്ങ​ളു​ടെ പേ​രി​ല്‍ രൂ​പീ​കൃ​ത​മാ​യ ബൈ​ത്തു​റ​ഹ്മ ഭ​വ​ന പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്കാ​ണ്‌ ആ​ശ്വാ​സ​മാ​യി​മാ​റി​യ​ത്‌.
കേ​വ​ല​മാ​യ രാ​ഷ്ട്രീ​യ സ​മ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന സ​ങ്ക​ല്‍​പ്പം മാ​റ്റി വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്ലിം​ലീ​ഗ്‌ കു​ന്ന​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പോ​രു​വ​ഴി മൈ​ലാ​ടും​കു​ന്നി​ല്‍ ച​രു​വി​ള തെ​ക്ക​തി​ല്‍ അ​ന്‍​വ​റി​ന്‌ നി​ര്‍​മ്മി​ച്ചു​ന​ല്‍​കു​ന്ന ബൈ​ത്തു​റ​ഹ്മ ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ത്തി​ന് ശേ​ഷ​മു​ള്ള യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഞ്ഞാ​ര്‍ അ​ഹ​മ്മ​ദ്‌ ക​ബീ​ര്‍ ബാ​ഖ​വി ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു.
മു​സ്ലിം​ലീ​ഗ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ അ​സീ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​ര്‍ എം ​എ സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് എ​ന്‍ എ​ന്‍ റാ​വു​ത്ത​ര്‍ നാ​ല് കു​ട്ടി​ക​ള്‍​ക്കു​ള്ള ടി ​വി​യും 200 പേ​ര്‍​ക്ക്‌ പ​ച്ച​ക്ക​റി​കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്‌​തു. ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ജി​ല്ലാ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കെ ​യു ബ​ഷീ​ര്‍ നി​ര്‍​വ​ഹി​ച്ചു.
പ്ര​വാ​സി വ്യ​വ​സാ​യി​യും ബൈ​ത്തു​റ​ഹ്മ ഭ​വ​ന പ​ദ്ധ​തി​യു​ടെ സ്‌​പോ​ണ്‍​സ​റു​മാ​യ മു​ഹ​മ്മ​ദ്‌ റാ​ഫി കു​ഴി​വേ​ലി​ക്ക്‌ ജി​ല്ലാ സെ​ക്ര​ട്ട​റി വ​ര​വി​ള ന​വാ​സ്‌ ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ചു.