കെ​ടി​യു​സി ടി​വി ച​ല​ഞ്ചി​ന് തു​ട​ക്ക​മാ​യി
Monday, June 29, 2020 11:00 PM IST
തെ​ന്മ​ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​സ്ഥാ​ന​മാ​യ കെ​ടി​യു​സി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ടി​വി ച​ല​ഞ്ച് പ​ദ്ധ​തി​ക്ക് കു​ള​ത്തു​പ്പു​ഴ​യി​ല്‍ തു​ട​ക്ക​മാ​യി.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഓ​ണ്‍ ലൈ​ന്‍ വ​ഴി ആ​ക്കി​യ​തോ​ടെ ഇ​തി​ന് സം​വി​ധാ​ന​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ടി​വി​യോ സ്മാ​ര്‍​ട്ട് ഫോ​ണോ ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. കെ​ടി​യു​സി സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളും ആ​ദ്യ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മു​ന്‍ എം​എ​ല്‍​എ സാം ​ഉ​മ്മ​ന്‍റെ ജ​ന്മ​നാ​ടാ​യ കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നു​മാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​എ​സ്എം കോ​ള​നി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യ് ഉ​മ്മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ല്‍ ബാ​ല​കൃ​ഷ​ണ​പി​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സി ​മോ​ഹ​ന​ന്‍ പി​ള്ള, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ത്യു, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു, വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ റെ​ജി ഉ​മ്മ​ൻ, കു​ള​ത്തു​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കു​ട്ടി, യൂ​ത്ത് ഫ്ര​ണ്ട് നേ​താ​വ് മ​ഞ്ജു​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​നം ഒ​ട്ടാ​കെ നൂ​റു ടി​വി​ക​ളാ​ണ് കെ ​എ​ടി യു ​സി ന​ല്‍​കു​ക.