കൊ​ല്ല​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ത​ർ 333
Monday, June 29, 2020 11:00 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 11 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 333 ആ​യി. 18 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും ഒ​രാ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്തും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ കാ​യം​കു​ളം സ്വ​ദേ​ശി​യാ​ണ്. മൂ​ന്നു​പേ​ര്‍ സൗ​ദി​യി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ നൈ​ജീ​രി​യ​യി​ല്‍ നി​ന്നും കു​വൈ​റ്റ്, ഖ​ത്ത​ര്‍, അ​ബു​ദാ​ബി, ഒ​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഒ​രാ​ള്‍ വീ​ത​വും ഒ​രാ​ള്‍ ഹ​രി​യാ​ന​യി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. കൊ​ല്ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​യം​കു​ളം സ്വ​ദേ​ശി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് 11 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ച​വ​റ സ്വ​ദേ​ശി​നി(32 വ​യ​സ്), കു​ണ്ട​റ വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി(49), നെ​ടു​വ​ത്തൂ​ര്‍ ആ​ന​ക്കൊ​ട്ടൂ​ര്‍ സ്വ​ദേ​ശി(44), ഉ​മ്മ​ന്നൂ​ര്‍ വാ​ള​കം സ്വ​ദേ​ശി​നി(23), തെ​ക്കും​ഭാ​ഗം ധ​ള​വാ​പു​രം സ്വ​ദേ​ശി(45), തൊ​ടി​യൂ​ര്‍ സ്വ​ദേ​ശി(37), കു​ല​ശേ​ഖ​ര​പു​രം കാ​ട്ടി​ല്‍ ക​ട​വ് സ്വ​ദേ​ശി(38), തൊ​ടി​യൂ​ര്‍ ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി(55), നെ​ടു​മ്പ​ന സ്വ​ദേ​ശി(31), കു​ണ്ട​റ അ​മ്പി​പൊ​യ്ക സ്വ​ദേ​ശി(36), കാ​യം​കു​ളം സ്വ​ദേ​ശി(65) എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ച​വ​റ സ്വ​ദേ​ശി 16 ന് ​കു​വൈ​റ്റി​ല്‍ നി​ന്നും കു​ണ്ട​റ വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി 22 ന് ​സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നെ​ടു​വ​ത്തൂ​ര്‍ ആ​ന​ക്കൊ​ട്ടൂ​ര്‍ സ്വ​ദേ​ശി 15ന് ​സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഉ​മ്മ​ന്നൂ​ര്‍ വാ​ള​കം സ്വ​ദേ​ശി​നി 24 ന് ​ഹ​രി​യാ​ന​യി​ല്‍ നി​ന്നും എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തെ​ക്കും​ഭാ​ഗം ദ​ള​വാ​പു​രം സ്വ​ദേ​ശി 16ന് ​ഖ​ത്ത​റി​ല്‍ നി​ന്നും തൊ​ടി​യൂ​ര്‍ സ്വ​ദേ​ശി 20 ന് ​ഒ​മാ​നി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നീ​രീ​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു.
കു​ല​ശേ​ഖ​ര​പു​രം കാ​ട്ടി​ല്‍ ക​ട​വ് സ്വ​ദേ​ശി 16ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തൊ​ടി​യൂ​ര്‍ ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി 19 ന് ​സൗ​ദി ദ​മാ​മി​ല്‍ നി​ന്നും നെ​ടു​മ്പ​ന സ്വ​ദേ​ശി​യും കു​ണ്ട​റ അ​മ്പി​പൊ​യ്ക സ്വ​ദേ​ശി​യും‍ 18 ന് ​നൈ​ജീ​രി​യ​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും ആ​യി​രു​ന്നു.
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ യാ​ത്രാ വി​വ​രം ല​ഭ്യ​മ​ല്ല. ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യി​ല്‍ പ​രി​ച​ര​ണ​ത്തി​നാ​യി കൊ​ല്ല​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ 18 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. മേ​യ് 25 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (38), മേ​യ് 27 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച പന്മ​ന സ്വ​ദേ​ശി​നി (44), ജൂ​ണ്‍ ര​ണ്ടി​ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച പ​ത്ത​നാ​പു​രം സ്വ​ദേ​ശി (41), ജൂ​ണ്‍ ആ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​യ പോ​രു​വ​ഴി എ​ട​യ്ക്കാ​ട് സ്വ​ദേ​ശി (36), ച​വ​റ സ്വ​ദേ​ശി​നി (19), ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി (28), ജൂ​ണ്‍ ഏ​ഴി​ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച തേ​വ​ല​ക്ക​ര കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (6), 10ന് ​കോ​വി​ഡ് പോ​സി​റ്റീ​വാ​യ ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​നി (42), 11 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ത്ത​നാ​പും സ്വ​ദേ​ശി​നി(20), 12 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​യ ഉ​ളി​യ​ക്കോ​വി​ല്‍ സ്വ​ദേ​ശി​നി(48), ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യും 29​കാ​ര​നും, 19 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​യൂ​ര്‍ ഇ​ട്ടി​വ സ്വ​ദേ​ശി​നി(30), 20ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​യ എ​ഴു​കോ​ണ്‍ സ്വ​ദേ​ശി(35), പൂ​ത്തൂ​ര്‍ സ്വ​ദേ​ശി (33), നെ​ടു​മ്പ​ന ന​ല്ലി​ല സ്വ​ദേ​ശി(44) 21ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ത​ഴ​വ സ്വ​ദേ​ശി(48), 25 ന് ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി(40) എ​ന്നി​വ​രാ​ണ് കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. എ​ല്ലാ​വ​രും പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
കൊ​ല്ലം സി​റ്റി​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​നും സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​തി​നും 93 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് 128 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.​
നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് 40 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.​ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 247 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചതായും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
കൊ​ട്ടാ​ര​ക്കര: ​ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 34 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു 44 പേ​രെ അ​റ​സ്റ്റ് ചെ​യ്തു 20 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 128 പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് റൂറൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.