കോ​യി​വി​ള വി​ജ​യ​ന്‍റെ ച​ര​മ​വാ​ര്‍​ഷി​കം ആ​ച​രി​ച്ചു
Sunday, June 28, 2020 10:38 PM IST
തേ​വ​ല​ക്ക​ര: കോ​യി​വി​ള വി​ജ​യ​ന്‍റെ മു​പ്പ​താം ച​ര​മ​വാ​ര്‍​ഷി​കം ആ​ച​രി​ച്ചു. പാ​ല​യ്ക്ക​ല്‍ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​ജ​ര്‍​മി​യാ​സ് നി​ർ​വ​ഹി​ച്ചു. കോ​യി​വി​ള വി​ജ​യ​ന്‍റെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഏ​റ​റ​വും ന​ല്ല മാ​തൃ​ക​യാ​ണെ​ന്ന് പി ​ജ​ര്‍​മി​യാ​സ് പ​റ​ഞ്ഞു.
കൂ​ഴം​കു​ളം ജം​ഗ്ഷ​നി​ല്‍ കൂ​ടി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പൂ​ത​ക്കു​ഴി നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . മോ​ഹ​ന്‍ കോ​യി​പ്പു​റം, കോ​യി​വി​ള സു​രേ​ഷ്, ക​ള​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള​ള, ജോ​സ് ആ​ന്‍റ​ണി, പ​ടി​ഞ്ഞാ​റ​റ​ക്ക​ര രാ​ജേ​ഷ്, എം. ​ഇ​സ്മ​യി​ല്‍ കു​ഞ്ഞ്, കോ​യി​വി​ള സ​ലീം, ഷി​ഹാ​ബു​ദീ​ന്‍, രാ​ധാ​കൃ​ഷ്ണ പി​ള​ള, ല​ളി​താ ഷാ​ജി, അ​ന്‍​സ​ര്‍ മാ​വി​ള​യി​ല്‍, പാ​ല​യ്ക്ക​ല്‍ ഗോ​പ​ന്‍, സ​ജീ​വ് പ​രി​ശ​വി​ള, ശി​വ പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.