കൊ​ല്ല​ത്ത് നൂ​റു​ക​ട​ന്ന് കോ​വി​ഡ്
Sunday, June 7, 2020 12:41 AM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യെ ഭീ​തി​യി​ലാ​ഴ്ത്തി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പ്. ഇ​ന്ന​ലെ മാ​ത്രം 19 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 109 ആ​യി.

ജി​ല്ല​യി​ൽ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ രോ​ഗ​ബാ​ധ​യാ​ണ് ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്. നേ​ര​ത്തേ ഇ​ത് 11 ആ​യി​രു​ന്നു. കൊ​ല്ല​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തീ​വ ഗു​രു​ത​ര​മാ​യി ക​ണ​ക്കാ​ക്കേ​ണ്ട​താ​ണ് ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 50 പേ​ർ​ക്കാ​ണ് കൊ​ല്ല​ത്ത് രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ന്ന​ത്. ഈ ​മാ​സ​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഈ ​മാ​സം ഒ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. ര​ണ്ടി​ന് എ​ട്ടു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നാ​ലി​ന് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 11 ആ​യി ഉ​യ​ർ​ന്നു. ആ​റി​ന് ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 11 പേ​ർ താ​ജി​സ്ഥി​ക്കാ​നി​ൽ നി​ന്ന് വ​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്. ഏ​ഴു പേ​ർ ഗ​ൾ​ഫി​ൽ നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ നൈ​ജീ​രി​യ​യി​ൽ നി​ന്ന് മ​ട​ങ്ങി​വ​ന്ന​യാ​ളാ​ണ്.

വി​ള​ക്കു​ടി സ്വ​ദേ​ശി​നി, ക​രി​മ്പി​ൻ​പു​ഴ പ​വി​ത്രേ​ശ്വ​രം സ്വ​ദേ​ശി​നി, ച​വ​റ സ്വ​ദേ​ശി​നി, തെ​ന്മ​ല സ്വ​ദേ​ശി​നി, കാ​വ​നാ​ട് സ്വ​ദേ​ശി​നി, കു​ണ്ട​റ സ്വ​ദേ​ശി, ചി​ത​റ സ്വ​ദേ​ശി​നി, ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​നി, അ​ഞ്ച​ൽ സ്വ​ദേ​ശി, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി, കൊ​ല്ലം പ​ള്ളി​ശേ​രി​ക്ക​ൽ സ്വ​ദേ​ശി, കാ​വ​നാ​ട് കു​രീ​പ്പു​ഴ സ്വ​ദേ​ശി, പു​ന​ലൂ​ർ മ​ണി​യാ​ർ സ്വ​ദേ​ശി, ഇ​ട​വ​ന​ശേ​രി സ്വ​ദേ​ശി, മു​ഖ​ത്ത​ല സ്വ​ദേ​ശി, മു​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി, കൈ​ത​ക്കോ​ട് സ്വ​ദേ​ശി, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട സ്വ​ദേ​ശി, ക​രു​നാ​ഗ​പ്പ​ള്ളി വ​ട​ക്കും​ത​ല സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധ​യേ​റ്റ് എ​റ​ണാ​കു​ള​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു.

ഒ​റ്റ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തോ​ടെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചേ​ക്കാം. ജി​ല്ല​യി​ൽ ഉ​ട​നീ​ളം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു.

ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത് 6534 പേ​രാ​ണ്. ഇ​തി​ൽ 6455 പേ​രും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്. വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഇ​ന്ന​ലെ 415 പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഒ​രാ​ളെ​യും ഒ​ഴി​വാ​ക്കി. വീ​ടു​ക​ളി​ൽ പു​തു​താ​യി 473 പേ​രെ​യും ആ​ശു​പ​ത്രി​ക​ളി​ൽ 12 പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം 79 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 27605 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി. 5083 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 4564 ഫ​ലം വ​ന്നു. 4559 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്.

ഇ​നി 519 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്. 2488 വോ​ള​ണ്ടി​യ​ർ​മാ​ർ ഇ​ന്ന​ലെ 1029 ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് 12126 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി. ക​ല്ലു​വാ​തു​ക്ക​ലി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വ​തി പ്ര​സ​വി​ച്ച ആ​ൺ കു​ഞ്ഞി​ന്‍റെ ഇ​ന്ന​ല​ത്തെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ 1634 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 1278 പേ​രും ഉ​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു.