അ​ഞ്ച​ലി​ല്‍ ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ
Thursday, June 4, 2020 1:38 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ച​ല്‍ ഇ​ട​മു​ള​ക്ക​ൽ അ​മൃ​ത് ഭ​വ​നി​ൽ സു​നി​ൽ (34), ഭാ​ര്യ സു​ജി​നി (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും സു​ജി​നി​യു​ടെ മൃ​ത​ദേ​ഹം ത​റ​യി​ലു​മാ​ണ് ക​ണ്ട​ത്. സു​ജി​നി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സു​നി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ സു​നി​ൽ പു​ല​ർ​ച്ചെ അ​ഞ്ചി​ന് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ല​ഞ്ചേ​രി​യി​ലെ അ​മ്മ​യെ വി​ളി​ച്ചു പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്. ഇ​തി​ന്‍​പ്ര​കാ​രം സു​നി​ലി​ന്‍റെ അ​മ്മ സു​ജി​നി​യു​ടെ അ​ച്ഛ​നെ വി​ളി​ച്ചു ഇ​ക്കാ​ര്യം അ​റി​യി​ച്ചു.

സു​ജി​നി​യു​ടെ അ​ച്ഛ​ൻ വ​ന്ന​പ്പോ​ൾ ക​ത​കു തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്‍ നാ​ട്ടു​കാ​രു​ടെ​കൂ​ടി സ​ഹാ​യ​ത്തോ​ടെ വെ​ട്ടു​ക​ത്തി കൊ​ണ്ട് ജ​ന​ൽ വെ​ട്ടി പൊ​ളി​ച്ചു വീ​ടി​ന് അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു. സു​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും സു​ജി​നി ത​റ​യി​ൽ പാ​യ​യി​ൽ മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. സു​ജി​നി​യു​ടെ മൂ​ന്ന് വ​യ​സു​ള്ള ഇ​വ​രു​ടെ കു​ഞ്ഞ് ഈ ​സ​മ​യം മൃ​ത​ശ​രീ​ര​ത്തി​ൽ മു​ല​പാ​ൽ കു​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം സ്ഥ​ല​ത്ത് എ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. കൊ​ല്ല​ത്ത് നി​ന്നും ഫോ​റ​ന്‍​സി​ക്, ഫിം​ഗ​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് എ​ത്തി. അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി മാ​റ്റി.