ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ര​ണ്ടു​ത​രം പൗ​ര​ൻ​മാ​രെ സൃ​ഷ്ടി​ക്കു​മെ​ന്ന്
Wednesday, June 3, 2020 10:37 PM IST
കൊ​ല്ലം : ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യം കി​ട്ടി​യി​ല്ലാ എ​ന്ന കാ​ര​ണ​ത്താ​ൽ ദേ​വി​ക എ​ന്ന പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ഇ​ട​യാ​യ​ത് സ​ർ​ക്കാ​ർ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ ക്ലാ​സ്‌ ആ​രം​ഭി​ച്ച​തു​മൂ​ല​മാ​ണെ​ന്ന് ജ​ന​കീ​യ​വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​ന്പ​ളം സോ​ള​മ​ൻ ആ​രോ​പി​ച്ചു.
വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി​യു​ള്ള വി​ദ്യാ​ഭ്യാ​സം ന​ല്ലൊ​രു ശ​ത​മാ​ന​ത്തി​നും അ​സാ​ധ്യ​മാ​യി​രി​ക്കെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ട​ൻ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ എം​എ​ൽ​എ മാ​രു​ടെ ആ​സ്്തി വി​ക​സ​ന ഫ​ണ്ട് കൂ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സോ​ള​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.