അ​ത്ത​റി​ൻ സു​ഗ​ന്ധം പ​ര​ത്തി ഇ​വി​ടെ​യു​ണ്ട് ഊ​തു​മ​രം
Wednesday, June 3, 2020 10:37 PM IST
പി.​ഏ.​പ​ത്മ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: അ​ത്ത​റി​ൻ സു​ഗ​ന്ധം പ​ര​ത്തി ന​മ്മു​ടെ നാ​ട്ടി​ലു​മു​ണ്ട് ഊ​തു​മ​രം. ലോ​ക​ത്തി​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സു​ഗ​ന്ധ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ത്ത​റി​ൻ സു​ഗ​ന്ധം.
ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ചി​ട്ടു​ള്ള അ​റ​ബി​ക്ക​ഥ​ക​ളി​ലെ ഹൂ​റി​ക​ളും രാ​ജ​കു​മാ​രി​മാ​രും സു​ഗ​ന്ധം പ​ര​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​ത്ത​റ​യി​രു​ന്നു. മു​സ്ലീം ആ​രാ​ധ​ന​ക​ൾ​ക്കും വി​ശേ​ഷ​ങ്ങ​ൾ​ക്കും അ​ത്ത​ർ ഒ​രു പ്ര​ധാ​ന ഘ​ട​ക​വു​മാ​ണ്. ഈ ​അ​ത്ത​ർ നി​ർ​മ്മി​ക്കു​ന്ന​ത് ഒ​രു വൃ​ക്ഷ​ത്തി​ൽ നി​ന്നു​മാ​ണ്. പേ​ർ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടു വ​രു​ന്ന ഊ​തു മ​ര​ത്തി​ൽ നി​ന്ന്. ഇ​പ്പോ​ൾ ഈ ​മ​ര​ത്തി​ലൊ​ന്ന് ന​മ്മു​ടെ നാ​ട്ടി​ലു​മു​ണ്ട്.
കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണാ​മം​ഗ​ൽ കോ​യി​ക്ക​ല​ഴി​ക​ത്ത് വീ​ട്ടി​ൽ കെ.​ജി.​റോ​യി​യാ​ണ് വി​ല​പി​ടു​പ്പു​ള്ള ഈ ​മ​രം ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​രു​ന്ന​ത്. 20 വ​ർ​ഷം മു​ൻ​പ് ഒ​രു പ​രി​സ്ഥി​തി ദി​ന​ത്തി​ലാ​ണ് ഈ ​വൃ​ക്ഷ​ത്തൈ റോ​യി വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ട​ത്. ഊ​ത് മ​ര​മെ​ന്ന​റി​യാ​തെ​യാ​ണ് തൈ ​ന​ട്ട​ത്. തൈ ​വ​ള​ർ​ന്ന​തി​നു ശേ​ഷം സു​ഹൃ​ത്താ​യ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ത് ഊ​ത് മ​ര​മാ​ണെ​ന്നും ഇ​തി​ന്‍റെ മൂ​ല്യ​ത്തെ​ക്കു​റി​ച്ചും റോ​യി​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ഇ​പ്പോ​ൾ ഈ ​മ​ര​ത്തി​ന് 60 അ​ടി​യോ​ളം ഉ​യ​ര​വും ഏ​ക​ദേ​ശം 50 ഇ​ഞ്ച് വ​ണ്ണ​വു​മു​ണ്ട്.
ഊ​ത് മ​ര​ത്തി​ന്‍റെ തൊ​ലി​യി​ൽ നി​ന്നും ക​റ ഊ​റ്റി​യെ​ടു​ത്താ​ണ് അ​ത്ത​ർ നി​ർ​മ്മി​ക്കു​ന്ന​ത്. ഈ ​ക​റ​യ്ക്ക് മി​ല്ലി​ഗ്രാം അ​ടി​സ്ഥാ​ന​ത്തി​ൽ വ​ൻ വി​ല​യാ​ണ്. എ​ന്നാ​ൽ ഇ​ത് ശേ​ഖ​രി​ച്ചു സം​സ്ക​രി​ച്ചെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ നി​ല​വി​ലി​ല്ല. റോ​യി​യു​ടെ ഊ​ത് മ​ര​ത്തി​ന് ത​ന്നെ പ​ല​രും ല​ക്ഷ​ങ്ങ​ൾ വി​ല പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ത​ൽ​ക്കാ​ലം ഇ​ത് വി​ൽ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ല.
മ​ല​പ്പു​റം ജി​ല്ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഊ​തു​മ​ര​മു​ണ്ട്. പ​ഴ​യ കാ​ല​ത്ത് പേ​ർ​ഷ്യ​യി​ൽ പോ​യി വ​ന്ന​വ​ർ ന​ട്ടു വ​ള​ർ​ത്തി​യ​വ​യാ​ണ് ഇ​ത്. അ​ത്ത​ർ വ്യ​വ​സാ​യം വാ​ണി​ജ്യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​തോ​ടെ വി​പ​ണി​യി​ലെ​ത്തു​ന്ന​ത് കൃ​ത്രി​മ​മാ​യി നി​ർ​മ്മി​ക്ക​പ്പെ​ടു​ന്ന അ​ത്ത​റാ​ണ്. എ​ന്നാ​ൽ വി​ശേ​ഷ​പ്പെ​ട്ട ചി​ല ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പാ​ര​മ്പ​ര്യം സൂ​ക്ഷി​ക്കു​ന്ന അ​റ​ബ് - മു​സ്ലീം കു​ടും​ബ​ങ്ങ​ളി​ലും ഊ​തു​മ​ര​ത്തി​ൽ നി​ന്നു​ള്ള സ്വാ​ഭാ​വി​ക അ​ത്ത​ർ ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്.
നാ​ളെ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ജി ചേ​രു​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഊ​ത് മ​ര​ത്തെ ആ​ദ​രി​ക്കും. ഒ​പ്പം ഇ​ത് ന​ട്ടു​വ​ള​ർ​ത്തി​യ കെ.​ജി.​റോ​യി​യേ​യും.