പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 3, 2020 10:37 PM IST
കു​ണ്ട​റ: ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 25000 പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. നാ​ളെ രാ​വി​ലെ പ​ത്തി​ന് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ട്ടു​വ​ള​പ്പി​ലും ഓ​ഫീ​സ് പ​രി​സ​ര​ത്തും പ​ച്ച​ക്ക​റി ഇ‌​ട​വി​ള കൃ​ഷി​ക്കും തു​ട‌​ക്കം കു​റി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ഓ​ച്ചി​റ: പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മേ​മ​ന ക​ട​ന്പാ​ട്ട് ഷാ​ജി​യു​ടെ വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 19 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ചി​രു​ന്ന 28500 പാ​ക്ക​റ്റോ​ളം ഹാ​ൻ​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട 10 ല​ക്ഷം രൂ​പാ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പാ​ല​ക്കാ​ട് നി​ന്നും പ​ച്ച​ക്ക​റി ലോ​റി​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ട ുവ​ന്ന പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഓ​ച്ചി​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം​കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​രേ​ഷ്, ആ​ശ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എസ്ഐ റോ​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് പ്ര​തി ഷാ​ജി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.