ജീ​വ​ന​ക്കാ​രി​ല്ല; സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ വ​ന്‍​തി​ര​ക്ക്
Wednesday, June 3, 2020 10:37 PM IST
പ​ത്ത​നാ​പു​രം: ജീ​വ​ന​ക്കാ​രി​ല്ലാ​ത്തി​നാ​ൽ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ വ​ന്‍​തി​ര​ക്ക്. അ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം അ​ധി​ക​മാ​കു​ന്ന​തും ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​ന്‍​പ​ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ക​ണ​മെ​ന്ന​തും തി​ര​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.
ഇ​തി​നി​ടെ മി​ക്ക​വ​രും ലീ​വെ​ടു​ക്കു​ന്ന​തും ഓ​ഫീ​സു​ക​ളി​ല്‍ തി​ര​ക്കി​ന് കാ​ര​ണ​മാ​കു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​യ​മം പ​ല​പ്പോ​ഴും ഇ​വി​ട​ങ്ങ​ളി​ല്‍ ന​ട​പ്പാ​കാ​റു​മി​ല്ല. ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ആ​ളു​ക​ളെ​ത്തു​ന്ന​തും ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ വൈ​കു​ന്ന​തും ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ത​മ്മി​ല്‍ വാ​ക്ക് പോ​രി​നും കാ​ര​ണ​മാ​കാ​റു​ണ്ട്.
പി​റ​വ​ന്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഓ​ഫീ​സ​റും ഒ​രു ജീ​വ​ന​ക്കാ​ര​നും മാ​ത്ര​മാ​ണു​ള്ള​ത്. താ​ലൂ​ക്കി​ലെ മി​ക്ക ഓ​ഫീ​സു​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടു​ക​യോ പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം വാ​ര്‍​ഡ് ത​ല​ത്തി​ല്‍ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.