പ്ലാ​ക്കാ​ട്ടി​ൽ വൃ​ക്ഷ തൈ​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി
Wednesday, June 3, 2020 10:37 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഗൃ​ഹ ചൈ​ത​ന്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ലാ​ക്കാ​ട് ന​ഴ്സ​റി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച വൃ​ക്ഷ തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് നി​ർ​വ​ഹി​ച്ചു. ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​യി​ൽ തൈ​ക​ൾ ഉ​ത്പാ​ദ​നം അ​വ​യു​ടെ പ​രി​ച​ര​ണം എ​ന്നി​വ​യ്ക്കാ​യി 393426 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റും 1268 തൊ​ഴി​ൽ ദി​ന​ങ്ങ​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.
10000 തൈ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ റ​ഹ്മാ​ൻ, ഗ്രാ​മ സേ​വ​ക​ർ നി​ഷ, ശി​ല്പ, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലെ അ​ക്ര​ഡി​റ്റ​ഡ് എ​ഞ്ചി​നീ​യ​ർ ഹ​ണി മോ​ഹ​ൻ, ഓ​വ​ർ​സീ​ർ ഷീ​ന സ്റ്റാ​ൻ​ലി, അ​ക്കൗ​ണ്ട​ന്‍റ് റീ​ന, വ​സ​ന്ത, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.