ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള കൂ​പ്പ​ൺ വി​ത​ര​ണം താ​റു​മാ​റാ​യി: ഐ​എ​ൻ​ടി​യു​സി
Wednesday, June 3, 2020 10:37 PM IST
കൊ​ല്ലം: ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കാ​മെ​ന്നേ​റ്റ 3500 രൂ​പ​യു​ടെ കൂ​പ്പ​ൺ വി​ത​ര​ണം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ താ​റു​മാ​റാ​യ​താ​യി ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ആ​രോ​പി​ച്ചു.
വി​ത​ര​ണം ന​ട​ത്തു​ന്ന രീ​തി​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​ത്. ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മു​ള്ള ഓ​രോ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ കൂ​പ്പ​ൺ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നാ​ണ് ധ​ന​കാ​ര്യ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് രൂ​പീ​ക​രി​ച്ച സ​ന്ന​ദ്ധ സേ​നാ വോ​ള​ണ്ടി​യേ​ഴ്സി​നെ​കൊ​ണ്ട് വീ​ടു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​ക്കാ​നാ​യി​രു​ന്നു നീ​ക്കം.
എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും കൂ​പ്പ​ൻ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 10 ശ​ത​മാ​നം കൂ​പ്പ​ണു​ക​ൾ പോ​ലും സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വി​ത​ര​ണം ന​ട​ത്താ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​തി​ലും നേ​ര​ത്തെ കൂ​പ്പ​ൻ വി ​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ബി.​രാ​ജേ​ഷ് പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.