കോ​വി​ഡ് പ​ട്ടി​ക​യി​ൽ എ​ട്ടു​പേ​ർ കൂ​ടി
Tuesday, June 2, 2020 10:30 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യെ ഞെ​ട്ടി​ച്ച് കോ​വി​ഡ് കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന​ലെ കൊ​ല്ല​ത്ത് എ​ട്ടു​പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് രോ​ഗം ഇ​തു​വ​രെ ബാ​ധി​ച്ച ജി​ല്ല​ക്കാ​രു​ടെ എ​ണ്ണം 71 ആ​യി.
അതേസമയം ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍ കോ​വി​ഡ് രോ​ഗ മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. 18ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും ച​ന്ദ​ന​ത്തോ​പ്പ് കു​ഴി​യം സൗ​ത്ത് സ്വ​ദേ​ശി (40), 21 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച പു​ട്ട​പു​ര്‍​ത്തി​യി​ല്‍ നി​ന്നും തി​രി​കെ​യെ​ത്തി​യ പി​റ​വ​ന്തൂ​ര്‍ കു​രി​യോ​ട്ടു​മ​ല സ്വ​ദേ​ശി​ 30കാരനായ യു​വാ​വുമാണ് രോ​ഗം ഭേ​ദ​മാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ട്ട​ത്. സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ലം ര​ണ്ടു ത​വ​ണ നെ​ഗ​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​രു​പ​ത്തി​യ​ഞ്ചു​പേ​ര്‍ ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രൈ​മ​റി കോ​ണ്ടാ​ക്ടു​ക​ള്‍ 1,384 ഉം ​സെ​ക്കന്‍റ​റി കോ​ണ്ടാ​ക്ടു​ക​ള്‍ 1,211 ഉം ​ആ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം വ​രെ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ ഒ​രു ദി​വ​സം ആ​റെ​ണ്ണം ആ​യി​രു​ന്നു. അ​താ​ണ് ഇ​ന്ന​ലെ എ​ട്ടാ​യി ഉ​യ​ർ​ന്ന​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രാ​ണ്. ഏ​ഴു​പേ​ർ ഗ​ൾ​ഫി​ൽ നി​ന്ന് എ​ത്തി​യ​ത്. മാ​ലി​ദ്വീ​പി​ൽ നി​ന്ന് വ​ന്ന യു​വ​തി​യാ​ണ് മ​റ്റൊ​രാ​ൾ. ഗ​ൾ​ഫി​ൽ നി​ന്ന് വ​ന്ന​വ​രി​ൽ ഒ​രു വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും ഉ​ൾ​പ്പെ​ടും. ആ​റു പേ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റ് ര​ണ്ടു പേ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്.
പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ചെ​ളി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ യു​വ​തി (28)യും ​ഇ​വ​രു​ടെ ഒ​രു വ​യ​സു​ള്ള മ​ക​നു​മാ​ണ് ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ. ഇ​വ​ർ 28ന് ​കു​വൈ​റ്റി​ൽ നി​ന്നും പു​റ​പ്പെ​ട്ട ഫ്ലൈ​റ്റി​ൽ
തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് നേ​ര​ത്തെ പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ഇ​വ​രു​ടെ സാ​മ്പി​ളും 29 ന് ​എ​ടു​ത്തു. ഇ​ന്ന​ലെ അ​മ്മ​യ്ക്കും മ​ക​നും പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ച​വ​റ ക​രു​ത്തു​റ സ്വ​ദേ​ശി​യാ​യ 39 കാ​ര​നാ​ണ് രോ​ഗം ബാ​ധി​ച്ച മൂ​ന്നാ​മ​ത്തെ​യാ​ൾ. അ​ബു​ദാ​ബി​യി​ൽ നി​ന്നും 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഇ​യാ​ൾ അ​വി​ടെ​നി​ന്നും സ്പെ​ഷ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പാ​രി​പ്പ​ള്ളി​യി​ൽ എ​ത്തു​ക​യും സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തോ​ടെ 29ന് ​സാ​മ്പി​ൾ എ​ടു​ത്തു പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തൃ​ക്കോ​വി​ൽ​വ​ട്ടം മു​ഖ​ത്ത​ല സ്വ​ദേ​ശി (50)യാ​ണ് നാ​ലാ​മ​ൻ. 29ന് ​ദു​ബാ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട ഫ്ലൈ​റ്റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. 30 ന് ​രാ​വി​ലെ സ്പെ​ഷ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പാ​രി​പ്പ​ള്ളി​യി​ൽ എ​ത്തു​ക​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റ​യി​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ന്നു​ത​ന്നെ സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി (41) ആ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ചാ​മ​ത്തെ​യാ​ൾ. ഇ​ദ്ദേ​ഹം 27 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. പോ​സി​റ്റീ​വാ​യ​തി​നെ തുs​ർ​ത്ത് ആ​ശു​പ​ത്രി പ​രി​ച​ര​ണ​ത്തി​ലാ​ണ്
രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​റാ​മ​ത്തെ​യാ​ൾ ക​രു​കോ​ൺ അ​ല​യ​മ​ൺ സ്വ​ദേ​ശി (32)യാ​ണ്. സൗ​ദി​യി​ൽ നി​ന്നും 31 ന് ​എ​ത്തി​യ ഇ​യാ​ളെ പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​ട്ടാ​ഴി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഏ​ഴാ​മ​ത്തെ രോ​ഗി. 31ന് ​ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഇ​വ​ർ ഗ​ർ​ഭി​ണി​യാ​ണ്. പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ച ഇ​വ​ർ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല പ​ന​വേ​ലി സ്വ​ദേ​ശി​യാ​യ യു​വ​തി (35)യാ​ണ് എ​ട്ടാ​മ​ത്തെ​യാ​ൾ. മാ​ല​ദ്വീ​പി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ 10ന് ​പു​റ​പ്പെ​ട്ട ഐ​എ​ൻ​എ​സ് മ​ഗ​ർ എ​ന്ന ക​പ്പ​ലി​ൽ 12ന് ​കൊ​ച്ചി​യി​ലെ​ത്തി.
പി​റ്റേ​ന്ന് രാ​വി​ലെ പ്ര​ത്യേ​ക കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ല്ല​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റ​യി​നി​ൽ പ്ര​വേ​ശി​ച്ചു. 27ന് 14 ​ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.
എ​ന്നാ​ൽ അ​തേ ക​പ്പ​ലി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഒ​രാ​ൾ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് ആം​ബു​ല​ൻ​സി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 29 ന് ​നെ​ഗ​റ്റീ​വ് ആ​യി സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​യി​ൽ പ​ന​വേ​ലി യി​ലെ സ്വ​ന്തം വീ​ട്ടി​ൽ എ​ത്തി​ച്ചു. അ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ർ​ന്നു. 30ന് ​ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും സാ​മ്പി​ൾ എ​ടു​ത്തു.
ഒ​ന്നി​ന് രാ​ത്രി​യോ​ടെ പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ​രി​ച​ര​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു.
കൊ​ട്ടി​യം ത​ഴു​ത്ത​ലയിലെ ഹോ​ട്ട​ലി​ൽ ലോ​ക്-​ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഭ​ക്ഷ​ണം വി​ള​ന്പി​യ​തി​ന് ഹോ​ട്ട​ലു​ട​മ മു​ഖ​ത്ത​ല ചേ​രി​ക്കോ​ണം വി​ദ്യാ ഭ​വ​നി​ൽ വി​നീ​തി​നെ​തി​രെ​യും മ​റ്റ് മൂന്നുപേ​ർ​ക്കെ​തി​രെ കൊ​ട്ടി​യം പോ​ലീ​സ് കേസെടുത്തു. ചാ​മ​ക്ക​ട​യി​ൽ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും ക്യൂ ​സി​സ്റ്റം പാ​ലി​ക്കാ​തെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ച്ച് നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് ഏഴ് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.​
മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി അ​മി​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യ​തി​ന് ച​വ​റ-ഇ​ള​ന്പ​ള്ളൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ചി​ന്നു ബ​സി​ലെ ക​ണ്ട ക്ട​ർ, ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ‌ടുത്തു. ​
നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 37 പേ​ർ​ക്കെ​തി​രെ 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. എട്ട് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച​തി​ന് 83 പേ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഹോം, ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റന്‍റയി​നി​ൽ ക​ഴി​യു​ന്ന​വ​ർ താ​മ​സ സ്ഥ​ല​ത്ത് ത​ന്നെ ക​ഴി​യേ​ണ്ടതും ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കേ​ണ്ട തു​മാ​ണ്.
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 27 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 30 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 16 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 152 പേ​ർ​ക്കെ​തി​രെ കേ​സെടുത്തു. നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.