ഓ​ൺ​ലൈ​ൻ ക്ലാ​സ്; സ​ഹാ​യ​വു​മാ​യി കെ​എ​സ്ടി​എ പ്ര​വ​ർ​ത്ത​ക​ർ
Tuesday, June 2, 2020 10:29 PM IST
പു​ന​ലൂ​ർ: ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി കെ​എ​സ്ടി​എ പ്ര​വ​ർ​ത്ത​ക​ർ. ജി​ല്ല​യി​ലെ 12 സ​ബ് ജി​ല്ല​ക​ളി​ലും ടി​വി, കം​പ്യൂ​ട്ട​ർ, കേ​ബി​ൾ ക​ണ​ക്ഷ​നു​ക​ളി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടീ​വി യും ​കേ​ബി​ൾ ക​ണ​ക്ഷ​നും ല​ഭ്യ​മാ​ക്കി മാ​തൃ​ക​യാ​വു​ക​യാ​ണ് ജി​ല്ല​യി​ലെ കെ ​എ​സ്‌ ടി ​എ പ്ര​വ​ർ​ത്ത​ക​ർ.
കി​ഴ​ക്ക​ൻ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ തെ​ന്മ​ല ഡാം ​കോ​ള​നി​യി​ലെ ഏ​താ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി ഇ​ല്ല എ​ന്ന​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ കെ ​എ​സ്‌ടിഎ പ്ര​വ​ർ​ത്ത​ക​ർ ടി​വിയു​മാ​യി പാ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു. തെ​ന്മ​ല ഡാം ​കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ഗ​ൻ​വാ​ടി​യി​ൽ കേ​ബി​ൾ ക​ണ​ക്ഷ​നും ല​ഭ്യ​മാ​ക്കി. ജി​ല്ലാ സെ​ക്ര​ട്ട​റി ജി ​കെ ഹ​രി​കു​മാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ ലൈ​ല​ജ​യ്ക്ക് ടിവി കൈ​മാ​റി. പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ റെ​നി ആ​ന്‍റ​ണി, നേ​താ​ക്ക​ളാ​യ പി.​കെ അ​ശോ​ക​ൻ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, വാ​ർ​ഡംഗം സു​ജാ​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​ജോ​സ​ഫ്, ആ​ർ സു​രേ​ഷ്, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്‌. മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.