വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു
Tuesday, June 2, 2020 10:29 PM IST
കൊ​ല്ലം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് കേ​ര​ള​പു​രം പൂ​ജ​പ്പു​ര​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു. ഇ​ട​വ​ട്ടം പൂ​ജ​പ്പു​ര സൂ​ര്യ​ഭ​വ​നി​ൽ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്.
വെ​ള്ളം നി​റ​ഞ്ഞു​കി​ട​ന്ന കി​ണ​ർ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ യാ​ണ് ഇ​ടി​ഞ്ഞു​താ​ണ് തു​ട​ങ്ങി​യ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് കി​ണ​ർ. ന​ല്ല രീ​തി​യി​ൽ ചു​റ്റു​മ​തി​ൽ കെ​ട്ടി ഭം​ഗി​യാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​പോ​യ​ത്.
14 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ 10 തൊ​ടി​യോ​ളം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. റി​ങ് ഇ​റ​ക്കി നി​ർ​മി​ച്ച കി​ണ​ർ ഇ​ടി​ഞ്ഞ​തോ​ടെ മു​ക​ൾ​ഭാ​ഗം ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് ആ​ളു​ക​ളേ​റെ കൂ​ടി.